ഗ്രഹസ്ഥിതി അനുസരിച്ചാണ് പൊതു ഫലം പറയുന്നത്, ജാതകത്തിലെ യോഗങ്ങളും ഗ്രഹനിലയും അനുസരിച്ചു അനുഭവത്തിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും.
ഈ വാരത്തിൽ രേവതി. അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിര്യം, തിരുവാതിര നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.
മേടം രാശി: (അശ്വതി ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം) :
ആരോഗ്യകാര്യത്തിൽ ഉണ്ടായിരുന്ന അസ്വസ്ഥതകൾ മാറുന്ന സമയം ആണ് . സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവാർഡുകളോ പാരിതോഷികങ്ങളോ കിട്ടുന്ന സമയം ആണ് തൊഴിൽ മേഖലയിൽ ഉണ്ടായിരുന്ന അനിശ്ചിതത്വ൦ മാറും. തന്റേതല്ലാത്ത കാരണത്താൽ ഭാര്യയും ആയി ഉണ്ടായിരുന്ന അകൽച്ച മാറും. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുവാനുള്ള യോഗം ഉണ്ടാവും.
ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും):
ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. ചില ബന്ധങ്ങൾ മാനഹാനിയും ധനനഷ്ടവും വരുത്തിവെയ്‌ക്കും. സന്താനങ്ങളെ കൊണ്ട് ഗുണഫലങ്ങൾ കിട്ടാൻ സാധ്യത ഉണ്ട്. സഹോദര സ്ഥാനത് ഉള്ളവർക്ക് ചില ക്ലേശങ്ങൾ വരും. മേലധികാരിയിൽ നിന്നും ചില തിക്താനുഭവങ്ങൾ ഉണ്ടാവും. സുഹൃത്തുക്കൾ മൂലം ദോഷങ്ങൾ വരാൻ സാധ്യത ഉണ്ട്
മിഥുനം രാശി: (മകയിര്യം 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം):
ബിസിനസ്സിൽ വൻ പുരോഗതി ലഭിക്കുന്ന കാലമാണ്. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കാലമാണ്. സർക്കാർ സംബന്ധമായ ജോലിക്ക് പരിശ്രമിക്കുന്നവർക്ക് അനുകൂലമായ നടപടികൾ ഉണ്ടാവും. കുടുംബബന്ധു ജനങ്ങളിൽ നിന്നും പ്രീതിയും ഗുണഫലങ്ങളും ലഭിക്കും. സാമ്പത്തീകമായി നേട്ടവും കീർത്തിയും കുടുബാംഗങ്ങൾ ചേർന്ന് ചില ആഘോഷ വേളകളിൽ പങ്കെടുക്കാനും സാധിക്കും.
കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം):
ആരോഗ്യപരമായി വളരെ അധികം ശ്രേദ്ധിക്കേണ്ട വാരമാണ്. ഉദര സംബന്ധമായി പ്രശ്നങ്ങൾ വരാം . ചില കേസ് വഴക്കുകളിൽ പരാജയം സംഭവിക്കും. എന്നാൽ വാരാന്ത്യം അപ്രതീഷിതമായി ധനലാഭം, കാര്യവിജയം, മനഃ സുഖം എന്നിവ പ്രതീക്ഷിക്കാം. കൃഷിയിൽ നിന്നും നല്ല വിളവ് കിട്ടുന്ന സമയം ആണ് വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉന്നത നിലവാരം പുലർത്താൻ സാധിക്കും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. കുടുംബത്തിൽ ഭാര്യാ- സന്താനങ്ങളുമായി കലഹം അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാവാൻ സാധ്യത ഉണ്ട്.ചിലർക്ക് കേസ് വഴക്കും ജയിൽ വാസവും അനുഭവത്തിൽ വരും എന്നാൽ വാരം അവസാനം തൊഴിൽ വിജയം, ഉന്നതസ്ഥാനപ്രാപ്തി , ആരോഗ്യവർദ്ധനവ്, ബന്ധുജനസമാഗമം ചില വിവാഹം മധ്യസ്ഥ സ്ഥാനത് നിന്നും നടത്തി കൊടുക്കേണ്ടി വരിക എന്നിവ ഫലത്തിൽ വരും.
കന്നി രാശി: (ഉത്രം 3/4,അത്തം, ചിത്തിര ആദ്യ 1/2 ഭാഗം):
അന്യജനങ്ങളെ സഹായിക്കുവാനുള്ള താത്പര്യം എന്നാൽ തിരിച്ചു ദോഷാനുഭവങ്ങൾ ഉണ്ടാവുക എന്നിവ ഫലത്തിൽ വരും. എല്ലാകാര്യങ്ങളിലും തടസങ്ങൾ വരികയും മാനസീകമായി ചില ഭയം ഉണ്ടാക്കുന്ന അനുഭവങ്ങൾ ജീവിതത്തിൽ വരും. വിവാഹത്തിന് തടസം വരികയും തൊഴിൽക്ലേശങ്ങൾ- സ്ഥാനഭ്ര൦ശം സംഭവിക്കുകയും ചെയ്യും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തുന്നത് അഭികാമ്യം ആയിരിക്കും.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
വ്യവഹാരങ്ങളിൽ വിജയം, സർവ്വസുഖഭോഗ തൃപ്തി , അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, രോഗശാന്തി, സർവ്വകാര്യവിജയം എന്നിവ ഫലത്തിൽ വരും. കുടുംബത്തിൽ സത് സന്താനയോഗത്തിനും ഭാഗ്യമുണ്ട്. വാഹനഭാഗ്യവും വസ്തു ലാഭവും പ്രതീക്ഷിക്കാം. സാമ്പത്തീകമായി ഉണ്ടായിരുന്ന തടസങ്ങൾ മാറും എന്നാൽ വാരം അവസാനം സർക്കാർ സംബന്ധമായി നിലനിൽക്കുന്ന കേസുകളിൽ വൻ പരാജയം സംഭവിക്കും.
വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)
വളരെ അധികം ഭാഗ്യാനുഭവങ്ങൾ വരുന്ന വാരമാണ്. വളരെ നാളായി അലട്ടിയിരുന്ന രോഗങ്ങൾക്ക് ശമനം ലഭിക്കും. കുടുംബജീവിത സൗഖ്യ൦ , ശരീര സുഖം, സാമ്പത്തീക ഉന്നതി , ബിസിനസിലെ സ്വന്തം ആശയങ്ങൾ നടപ്പിലാക്കി അത് വൻലാഭത്തിൽ ആകുക, സ്ത്രീകളുമായി അടുത്തിടപഴകാൻ അവസരം അന്യജനങ്ങളാൽ അറിയപ്പെടുക, പ്രേമകാര്യങ്ങൾ പൂവണിയുക എന്നിവ ഫലത്തിൽ വരും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. യാത്രാക്ലേശം വർദ്ധിക്കുന്ന വാരമാണ്. കുടുംബ ബന്ധു ജനങ്ങളുമായും സുഹൃത്തുക്കളുമായി വാക്കുതർക്കം നടക്കും. ഉദര സംബന്ധമായും ഗ്യാസ് ട്രബിൾ സംബന്ധമായും പ്രശ്നങ്ങൾ വരും. വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കുക. വാരം അവസാനം തൊഴിൽ വിജയം, രോഗശാന്തി, ശത്രുഹാനി ഭാഗ്യാനുഭവങ്ങൾ , ഭാര്യാഭർതൃ ഐക്യം എന്നിവ പ്രതീക്ഷിക്കാം.
മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം):
ജല സംബന്ധമായി ജോലി ചെയ്യുന്നവർ വളരെ അധികം ശ്രദ്ധിക്കേണ്ട സമയം ആണ് . വാതരോഗം ഉള്ളവർ വളരെ അധികം ആരോഗ്യകാര്യങ്ങളിൽ കരുതൽ എടുക്കണം. പ്രത്യേകിച്ചു തണുപ്പുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് കഴിവതും ഒഴിവാക്കുക. കുടുംബാംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമെങ്കിലും വാരം അവസാനം കുടുംബ സൗഖ്യ൦ ,ശത്രുഹാനി സാമ്പത്തീക ഉന്നതി ശരീര സുഖം എന്നിവ പ്രതീക്ഷിക്കാം.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ഈ വാരം ഗുണദോഷസമ്മിശ്രമാണ്. സത് സുഹൃത്തുക്കൾ , ഭക്ഷണ സുഖം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം. ചിന്താശേഷി കൂടുകയും അത് വഴി പറയുന്ന വാക്കുകൾ അർത്ഥപൂർണം ആകുകയും ചെയ്യു൦ . എന്നാൽ വാരം അവസാനം കുടുംബം വിട്ടു മാറിനിൽകേണ്ട അവസ്ഥ സംജാതമാകും. വിദേശയോഗം, യാത്രാക്ലേശം എന്നിവ കൂടും. മനശക്തി കുറയുകയും ദുഃസ്വപ്നങ്ങൾ കണ്ട് ഞെട്ടി എഴുനേൽക്കുകയും ചെയ്യു൦.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
രോഗദുരിതങ്ങൾക്കു ഹാനി – അതായത് രോഗങ്ങൾ മാറും. തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കുമെങ്കിലും ഉന്നതസ്ഥാനലബ്‌ധി ഉണ്ടാവും. എന്തുകാര്യങ്ങളിലും ഉറച്ചനിലപാട് എടുക്കുന്നത് സർവ ആദരങ്ങൾക്കു വഴി ഒരുക്കും. ധനനേട്ടം, പുതിയ വീട്, വാഹന ഭാഗ്യം എന്നിവ വന്നു ചേരും. കുടുംബാംഗങ്ങൾ തമ്മിൽ കലഹവും മനോദുഃഖവും ഉണ്ടാവാൻ ഇടയുണ്ട്. ഉറക്കക്കുറവ്, ഉദരരോഗങ്ങൾ എന്നിവ അലട്ടും .
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 August 06 to August 12
















Comments