ദേശീയ പാതകളിലെ യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നതിനായി രാജ്മാർഗ്‌യാത്ര ആപ്പ് അവതരിപ്പിച്ച് എൻഎച്ച്എഐ. ഹൈവേ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ പുതി ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നത്. ദേശീയപാത ഉപയോക്താക്കൾക്ക് സമഗ്രമായ വിവരങ്ങൾ ലഭിക്കുന്നതിനും പരാതി പരിഹാരത്തിനുമായാണ് രാജ്മാർഗ്‌യാത്ര അവതരിപ്പിച്ചിരിക്കുന്നത്.
ഹൈവേ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഉപയോക്തൃ സൗഹൃദമായി പുറത്തിറക്കിയ ഈ ആപ്പ് രാജ്യത്തെ ദേശീയ പാതകളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്നു. ഹൈവേ മന്ത്രാലയമാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. യാത്രികർക്ക് ഈ ആപ്പ് ഇന്ത്യൻ ദേശീയ പാതകളെക്കുറിച്ച് സമഗ്രമായ വിവരങ്ങൾ നൽകുകയും പരാതികൾ പരിഹരിക്കപ്പെടുന്നതിന് ഉപയോഗപ്രദമായിരിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആപ്പ് റോഡിൽ തടസ്സമില്ലാത്തതും സുരക്ഷിതം ഉറപ്പാക്കുന്നതുമായ യാത്ര നൽകും. സമീപത്തെ ടോൾ പ്ലാസകൾ, ആശുപത്രികൾ, ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ മറ്റ് ആവശ്യ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ഇതിന് പുറമേ കാലാവസ്ഥയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകളും സമയബന്ധിതമായ ബ്രോഡ്കാസ്റ്റ് അലർട്ടുകളും ആപ്പിലൂടെ ലഭ്യമാകുമെന്ന് പ്രസ്താവനയിൽ പറയുന്നു.
രാജ്മാർഗ്‌യാത്ര ആപ്പിന്റെ പ്രധാന സവിശേഷതകൾ
- രാജ്മാർഗ്‌യാത്ര ആപ്പ് ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാണ്.
- ഗൂഗിൾപ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ആപ്പ് സ്‌റ്റോറിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാം.
- ദേശീയപാതയുടെ ആവശ്യ വിവരങ്ങൾ ലഭ്യമാകുന്നു.
- കാലാവസ്ഥ, സമീപ പ്രദേശങ്ങളിലുള്ള ടോൾ പ്ലാസകൾ, പെട്രോൾ സ്‌റ്റേഷനുകൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ നൽകുന്നു.
- സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിനായി അമിത വേഗത്തിൽ സഞ്ചരിക്കുമ്പോൾ മുന്നറിയിപ്പ് സന്ദേശവും നൽകും.
















Comments