ബഹിരാകാശ രംഗത്ത് പുതിയ ചുവട് വെയ്‌ക്കാനൊരുങ്ങി നാസ. റോബോട്ട് സംവിധാനത്തിലൂടെ ചന്ദ്രനിലേക്ക് മൂന്ന് മിനിയേച്ചർ റോവറുകൾ വിക്ഷേപിക്കാൻ തയാറെടുക്കുകയാണ് നാസ. 2024-ലായിരിക്കും പര്യവേക്ഷണ പദ്ധതിയുടെ വിക്ഷേപണം നടക്കുക. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള സാദ്ധ്യതയാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. വ്യക്തികളുടെ യാതൊരുതലത്തിലുള്ള നിർദ്ദേശങ്ങളും ഇല്ലാതെ തന്നെ റോബോട്ടുകൾ എങ്ങനെ സ്വയം പ്രവർത്തിക്കുന്നുവെന്നും സഹകരിക്കുന്നുവെന്നും തെളിയിക്കുകയാണ് വിക്ഷേപണത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.
മൂന്ന് റോവറുകളാകും ദൗത്യത്തിൽ ഉണ്ടാകുക. ഇവയ്‌ക്ക് കയ്യിൽ കരുതാൻ സാധിക്കുന്ന സ്യൂട്ട്‌കേസുകളുടെ വലുപ്പമാകും ഉണ്ടാകുക. ചന്ദ്രന്റെ റെയ്‌നർ ഗാമ മേഖലയിലാകും ഇത് വിന്യസിക്കുക. ഏകദേശം 14 ദിവസത്തോളം പരിശോധനയുടെ ഭാഗമായി പരീക്ഷണങ്ങൾ നടക്കും. ഭൂമിയിലെ പദ്ധതി കേന്ദ്രങ്ങളിൽ നിന്നും ലാൻഡറിലെ ബേസ് സ്‌റ്റേഷനിലേക്ക് റോവറുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൈമാറും.
ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി ഇവയ്‌ക്ക് നേതൃത്വം നൽകുന്ന ഒന്നിനെ പിന്നീടാകും തിരഞ്ഞെടുക്കുക. ഇതിന് ശേഷമായിരിക്കും ചുമതല പൂർത്തീകരിക്കുന്നതിന് ആവശ്യമായ മാർഗം നിർണയിക്കുക. ഇതിൽ സ്റ്റീരിയോ ക്യാമറകൾ ഉപയോഗിച്ച് ഒരു ടൈപ്പോഗ്രാഫിക് ത്രിഡി മാപ്പ് സൃഷ്ടിക്കുകയും വിലയിരുത്തലുകൾ നടത്തുകയും ചെയ്യും. സ്വമേധയാ ഉള്ള നിയന്ത്രണത്തിനും കൂട്ടായുള്ള പ്രവർത്തനത്തിനും പുറമേ മൾട്ടിസ്റ്റാറ്റിക് ഗ്രൗമ്ട് പെനെട്രേറ്റിംഗ് റഡാറുകളും റോവറുകൾ വഹിക്കും.
















Comments