സിഡ്‌നി: ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ ഇന്ത്യൻ താരങ്ങൾ ഇന്ന് നേർക്കുനേർ. പ്രിയാൻഷു രജാവത്തും ലോക ഒമ്പതാം നമ്പർ താരമായ എച്ച്. എസ് പ്രണോയുമാണ് ഇന്ന് സെമിഫൈനൽ എതിരാളികൾ. രജാവത്തിന്റെ കരിയറിലെ ആദ്യ ബാഡ്മിന്റൺ 500 സെമി ഫൈനലാണിത്. രാവിലെ 9.30 ന് സിഡ്‌നിയിലെ സ്‌റ്റേറ്റ് സ്‌പോർട്‌സ് സെന്ററിലാണ് മത്സരം.
ക്വാർട്ടറിൽ കിഡംബി ശ്രീകാന്തിനെ നേരിട്ടുളള സെറ്റുകൾക്ക് തകർത്താണ് പ്രിയാൻഷു രജാവത്ത് സെമി ഫൈനലിലെത്തിയത്. സ്‌കോർ 21-13, 21-8. ലോക രണ്ടാം നനമ്പർ താരമായ ഇന്തോനേഷ്യയുടെ ആന്തോണി സിനിസുക ജിന്റിങിനെ പരാജയപ്പെടുത്തിയാണ് പ്രണോയ് ക്വാട്ടർ കടമ്പ കടന്നത്. സ്‌കോർ 16-12, 21-17, 21-14.
















Comments