കുരുക്ക് മുറുകി; സെന്തിൽ ബാലാജിയുടെ ഡ്രൈവറിൽ നിന്ന് 22 ലക്ഷം രൂപ പിടിച്ചെടുത്ത് ഇഡി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുരുക്ക് മുറുകി; സെന്തിൽ ബാലാജിയുടെ ഡ്രൈവറിൽ നിന്ന് 22 ലക്ഷം രൂപ പിടിച്ചെടുത്ത് ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 08:12 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സെന്തിൽ ബാലാജിയുടെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ പൂട്ടി ഇഡി. ബാലാജിയുടെ ഡ്രൈവറുടെ വീട്ടിൽ നിന്ന് 16 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വസ്തുക്കളും കണക്കിൽപ്പെടാത്ത 22 ലക്ഷം രൂപയും ശനിയാഴ്ച കണ്ടെടുത്തതായി ഇഡി അറിയിച്ചു.

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഇക്കഴിഞ്ഞ ജൂൺ 14- നാണ് സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ബാലാജിയുമായി അടുപ്പമുള്ള എല്ലാവരെയും ഇഡി ചോദ്യം ചെയ്ത് വരികയാണ്. ബാലാജിയുടെ ഉറ്റ സുഹൃത്തായ എസ്ടി സ്വാമിനാഥൻ കേസുമായി ബന്ധപ്പെട്ട കള്ളപണം കൈവശം വെച്ചിട്ടുണ്ടെന്നും അവ കൈമാറ്റം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും ഇന്റലിജൻസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് ഇഡി പരിശോധന നടത്തിയത്.

സ്വാമി നാഥന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഭാര്യസഹോദരിയായ ശാന്തി കേസിന് ആസ്പദമായ രേഖകളും വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗുകൾ സെന്തിൽ ബാലാജിയുടെ ഡ്രൈവറായ ശിവയ്‌ക്ക് കൈമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇഡി കണ്ടെടുത്തു. തുടർന്ന് ശിവയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 22 ലക്ഷം രൂപയും കണക്കിൽപ്പെടാത്ത 16.6 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളും കണ്ടെത്തിയതായി ഇഡി അറിയിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിലാണ് ബാലാജി. ഇയാൾക്ക് ബന്ധമുള്ള ഒമ്പത് ഇടങ്ങളിലാണ് ഓഗസ്റ്റ് 3-ന് ഇഡി റെയ്ഡ് നടത്തിയത്. തെളിവുകൾ നശിപ്പിക്കാൻ തന്റെ സ്വാധീനം ഉപയോഗിച്ച് സെന്തിൽ ശ്രമിക്കുന്നുണ്ടെന്ന് സുപ്രീം കോടതിയെ ഇഡി അറിയിച്ചിരുന്നു.

Tags: EDSenthil Balaji
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies