ചണ്ഡീഗഡ്: 77 കിലോ ഹെറോയിനുമായി നാല് പേർ പിടിയിൽ. ഫിറോസ്പൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പഞ്ചാബ് പോലീസും കൗണ്ടർ ഇന്റലിജൻസ് സംഘവും നടത്തിയ രണ്ട് വ്യത്യസ്ത രഹസ്യാന്വേഷണ ഓപ്പറേഷനുകളിലാണ് പ്രതികളെ പിടിയിലായത്. പ്രതികളിൽ നിന്ന് 77 കിലോ ഹെറോയിനും മൂന്ന് പിസ്റ്റളുകളും കണ്ടെടുത്തു.
2023-ലെ ഏറ്റവും വലിയ ഹെറോയിൻ കടത്ത് കേസാണിതെന്ന് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു. പഞ്ചാബിൽ വൻ തോതിൽ അതിർത്തി കടന്നുള്ള മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ട്. പ്രതികളെ സ്പെഷ്യൽ ഓപ്പറേഷൻ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. എൻഡിപിഎസ് വകുപ്പ് പ്രകാരം പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം ജലന്ധറിലെ മെഹത്പൂരിൽ നിന്ന് നാല് കിലോ ഹെറോയിൻ പോലീസ് പിടികൂടിയിരുന്നു. പാകിസ്താനിൽ നിന്ന് ഡ്രോണുകൾ വഴി മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നതിന് പിന്നിൽ വലിയ ശൃംഖലകൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് കർശന പരിശോധന നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.
Comments