ചെന്നൈ: ഹിന്ദി വിവാദത്തിൽ തമിഴ്‌നാട് മഖ്യമന്ത്രി എം.കെ സ്റ്റാലിൻ കനത്ത മറുപടിയുമായി തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ഭാഷകളുടെ പേരിൽ ഡിഎംകെയും സ്റ്റാലിനും വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്റ്റാലിന് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല. അതുകൊണ്ടാണ് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞത് മനസ്സിലാകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസം മാതൃഭാഷയിൽ നൽകണമെന്നുള്ളത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഇന്ത്യൻ ഭാഷകളെയും പ്രോത്സാഹിപ്പിക്കാനാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ ഇതിനെ സ്റ്റാലിൻ തെറ്റായി ചിത്രീകരിക്കുകയായിരുന്നു
സെന്തിൽ ബാലാജി വിഷയത്തിലും അണ്ണാമലൈ സ്റ്റാലിനെ കണക്കിന് പ്രഹരിച്ചു. ജയിലിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിക്ക് സർക്കാർ ശമ്പളം ലഭിക്കുന്നു. കേസിൽ അകപ്പെട്ട മന്ത്രിയക്ക് ശമ്പളം നൽകുന്ന സ്റ്റാലിനും ക്രിമിനലാണ്. ഡിഎംകെയുടെ മന്ത്രിമാർ കൊള്ളയടിച്ച പണം പുറത്തുകൊണ്ടുവന്നാൽ ഇന്ത്യയുടെയും തമിഴ്‌നാടിന്റെയും കടം വീട്ടാനാകുമെന്നും അതിനും മാത്രമുള്ള പണമാണ് കൊള്ളയടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാവേരി നദീജല വിഷയത്തിൽ, കർണാടകയിലെ കോൺഗ്രസ് സർക്കാരാണ് പ്രശ്നങ്ങൾ പിന്നിലെന്ന് അണ്ണാമലൈ ആരോപിച്ചു. കർണാടകയിൽ നിന്ന് വെള്ളം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. എന്നാൽ പ്രതിപക്ഷ യോഗത്തിന് കർണാടകയിൽ പോയപ്പോൾ അദ്ദേഹം ഒന്നും ചെയ്തില്ല. കർണാടകയിൽ ബിജെപി അധികാരത്തിലിരുന്നപ്പോൾ കാവേരി പ്രശ്‌നം ഉയർന്നിട്ടില്ല. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ അണക്കെട്ട് പണിയുമെന്ന് പറഞ്ഞ അവർ, മൂന്നാം ദിവസം കാവേരിയിലെ ജലം തരില്ലെന്ന് പറഞ്ഞെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
Comments