കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം സാക്ഷര കേരളത്തിന് അപമാനകരമെന്ന് സ്പീക്കർ എ.എൻ ഷംസീർ. പ്രതിയെ പുറത്തുവിടാതെ വിചാരണ തടവുകാരനാക്കി പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പെൺകുഞ്ഞിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം കടുത്ത സുരക്ഷാ സന്നാഹത്തിലാണ് പ്രതി അഫ്സാക്കിനെ തെളിവെടുപ്പിനായി പോലീസ് എത്തിച്ചത്. ആലുവാ മാർക്കറ്റിന് സമീപവും പരിസര പ്രദേശങ്ങളിലുമെത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. 15 മിനിറ്റോളം നീണ്ടു നിന്ന തെളിവെടുപ്പിൽ ജനങ്ങളുടെ ഭാഗത്തു നിന്നും വലിയ പ്രതിക്ഷേധമാണ് ഉയർന്നത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പ്രതിയെ ആലുവാ മാർക്കറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അന്ന് കുട്ടിയുടെ ചെരുപ്പും കീറിയ വസ്ത്രത്തിന്റെ ഭാഗവും കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറും പരിശോധന നടത്തിയിരുന്നു.
Comments