ശ്രീനഗർ : ഇന്ത്യയിൽ ശരീഅത്ത് നിയമം നടപ്പാക്കാനായി എത്തിയ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ഫിർദൂസ് അഹമ്മദ് ദാർ പിടിയിൽ . ജമ്മു കശ്മീരിൽ നിന്നാണ് യുപി തീവ്രവാദ വിരുദ്ധ സേന ഫിർദൂസ് അഹമ്മദ് ദാറിനെ അറസ്റ്റ് ചെയ്തത് .
ഇന്ത്യയിൽ ശരീഅത്ത് നിയമം നടപ്പിലാക്കുന്നതിനായാണ് പാകിസ്താനിൽ നിന്ന് ഹിസ്ബുൾ ഫിർദൂസിനെ അയച്ചത് . ഇവിടെ നിന്ന് തീവ്രവാദി സംഘത്തിലേയ്‌ക്ക് യുവാക്കളെ അതിവേഗം റിക്രൂട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം. ഇയാളിൽ നിന്ന് പരിശീലനം ലഭിച്ച തീവ്രവാദിയെന്ന് സംശയിക്കുന്ന അഹമ്മദ് റാസ (24) അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് ഫിർദൂസ് അഹമ്മദ് ദാറും പിടിയിലായത് .
എൻഐഎയുടെ സഹായത്തോടെയാണ് യുപി എടിഎസ് ഫിർദൗസിനെ പിടികൂടിയത് . അറസ്റ്റിന് ശേഷം ട്രാൻസിറ്റ് റിമാൻഡിലാണ് ഇയാളെ ഉത്തർപ്രദേശിലേക്ക് കൊണ്ടുവന്നത്. എടിഎസ് കോടതി ദാറിനെ ചോദ്യം ചെയ്യുന്നതിനായി 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.ഫിർദൗസിന് മുമ്പ് പിടിക്കപ്പെട്ട ഭീകരൻ റാസ പാകിസ്താനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
താഴ്‌വരയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പാക്കാനും ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും ദാറിന് നൽകാമെന്ന് പാക് ഭീകരൻ അഹ്‌സൻ ഗാസി വാഗ്ദാനം ചെയ്തതായി എടിഎസ് കണ്ടെത്തി . ഈ ദൗത്യത്തിനായി രാജ്യത്തുടനീളം ആളുകളെ റിക്രൂട്ട് ചെയ്യാനും ദാറിനോട് ആവശ്യപ്പെട്ടതായി അന്വേഷണം സംഘം വെളിപ്പെടുത്തി .
















Comments