സർവ്വം സജ്ജം..! നെറ്റ്‌സിൽ വമ്പനടികളും ഉഗ്രൻ ഏറും; ഗ്രൗണ്ടിൽ കാണുമോയെന്ന് ആരാധകർ, മത്സരം ഉടൻ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

സർവ്വം സജ്ജം..! നെറ്റ്‌സിൽ വമ്പനടികളും ഉഗ്രൻ ഏറും; ഗ്രൗണ്ടിൽ കാണുമോയെന്ന് ആരാധകർ, മത്സരം ഉടൻ

Janam Web Desk by Janam Web Desk
Aug 6, 2023, 06:48 pm IST
FacebookTwitterWhatsAppTelegram

ഗയാന: ആദ്യ ടി20യുടെ വേദന മറക്കാൻ വിജയത്തിനായി കൊതിച്ച് നെറ്റ്‌സിൽ ഉഗ്രൻ പരിശീലനവുമായി ഇന്ത്യൻ താരങ്ങൾ. ലോകകപ്പിൽ യോഗ്യത നേടാനാവാത്ത വിൻഡീസിനോട് ഏറ്റുവാങ്ങിയ ദയനീയ പരാജയത്തിൽ ആരാധകരടക്കം കലിപ്പിലായതോടെ എങ്ങനെയും ജയിക്കുകയല്ലാതെ മറ്റൊരു വഴിയില്ലാത്ത സ്ഥതിയിലാണ് നിലപ്പട.ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയം വേദിയാവുന്ന രണ്ടാം ട്വന്റി 20ക്ക് മുമ്പ് കഠിനമായ പരിശീലനമാണ് ഇന്ത്യൻ താരങ്ങൾ നടത്തിയത്.

അവസാന നെറ്റ്സ് സെഷനിൽ നായകൻ ഹാർദിക് പാണ്ഡ്യ, മലയാളി താരം സഞ്ജു സാംസൺ, സൂപ്പർ താരം സൂര്യകുമാർ യാദവ്, വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ, ഓപ്പണർ ശുഭ്മാൻ ഗിൽ എന്നിവർ ഏറെസമയം ബാറ്റ് ചെയ്തു. ഇതിന്റെ വീഡിയോ ബിസിസിഐ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കിഷനും ഗില്ലും പരിശീലനം നടത്തിയതോടെ യശസ്വി ജയ്സ്വാൾ ഇന്ന് അരങ്ങേറ്റ ടി20 കളിക്കാനുള്ള സാദ്ധ്യത വിരളമായി. ബൗളർമാരായ അർഷ്ദീപ് സിംഗും ഉമ്രാൻ മാലിക്കും ആവേശ് ഖാനും മുകേഷ് കുമാറും യുസ്വേന്ദ്ര ചഹലും രവി ബിഷ്ണോയിയും ഓൾറൗണ്ടർ അക്സർ പട്ടേലും നെറ്റ്സിൽ പന്തെറിഞ്ഞു.

അതേസമയം രണ്ടാം മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ കാര്യമായ മാറ്റമുണ്ടായേക്കില്ല. എങ്കിലും ഇഷാൻ കിഷാന് പകരം യശ്വസി ജയ്‌സ്വാൾ അവസാന 11ൽ ഇടംപിടിക്കാൻ സാദ്ധ്യതയേറയാണ്. ബൗളിംഗ് നിരയിലും മാറ്റം കൊണ്ടുവരാൻ സാദ്ധ്യതയില്ല.
പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് ഇന്ത്യ- വിൻഡീസ് രണ്ടാം ട്വൻറി ആരംഭിക്കുന്നത്. ആദ്യ ടി20 നാല് റൺസിന് തോറ്റ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ പിന്നിലാണ്. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയം ഉയർന്ന സ്‌കോറുകൾക്ക് പ്രസിദ്ധമായ മൈതാനമാണ്. മത്സരം ജിയോ സിനിമയിലും ഡിഡി സ്‌പോർട്‌സിലും തത്സമയം കാണാനാകും.

Hello from Guyana 👋

All in readiness for the 2nd #WIvIND T20I 🙌

⏰ 8 PM IST

💻 Follow the match – https://t.co/4ja61tgNpK #TeamIndia pic.twitter.com/9z1qbuNs2H

— BCCI (@BCCI) August 6, 2023

“>

Tags: sanjuHARDIK PANDYAwatchsamsonPRACTICEintense
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies