ഗയാന: അവസരം ലഭിച്ചിട്ടും അത് മുതലാക്കുന്നില്ലെന്നും വിമർശനം ഒരിക്കൽക്കൂടി അരക്കിട്ട് ഉറപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. ഇന്നലെ നടന്ന ടി20യിൽ ടീമിന്റെ അവശ്യഘട്ടത്തിലാണ് അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയാൻ താരം തിടുക്കം കാട്ടിയത്. 12-ാം ഓവറിലായിരുന്നു ടീമിലെ മുതിർന്ന താരം അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞത്. ആദ്യ പന്തിൽ റൺ നേടാതിരുന്ന താരം തൊട്ടടുത്ത പന്തിൽ ക്രീസ് വിട്ടറങ്ങി വമ്പനടിക്ക് ശ്രമിച്ചു. അക്കീൽ ഹുസൈനിന്റെ പന്ത് എങ്ങോട്ട് തിരിയുമെന്ന് പോലും ജഡ്ജ് ചെയ്യാതെയായിരുന്നു താരത്തിന്റെ എടുത്ത് ചാട്ടം. കണ്ണിമ ചിമ്മും മുൻപേ വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരൻ സ്റ്റമ്പ് ചെയ്ത് താരത്തെ കൂടാരം കയറ്റിയിരുന്നു. തലകുനിച്ച് മടങ്ങുകയല്ലാതെ താരത്തിന് മറുപടികൾ ഉണ്ടായിരുന്നില്ല.
ട്രിനിഡാഡിലെ ആദ്യ ടി20യിൽ ഇല്ലാത്ത റണ്ണിനായി ഓടിയാണ് സഞ്ജു പുറത്തായത് .
12 പന്തിൽ 12 റൺസുമായി കെയ്ൽ മേയേഴ്സിന്റെ ത്രോയിലാണ് താരം അന്ന് കൂടാരം കയറിയത്. ക്രീസിൽ നിന്നെങ്കിൽ ഇന്ത്യയ്‌ക്ക് വിജയം നേടിക്കൊടുക്കാനുള്ള അവസരമാണ് തുലച്ചത്. സമാനമായിരുന്നു ഇന്നും. 7 പന്തിൽ ഒരു ബൗണ്ടറിയോടെ ഏഴ് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്തിനാണ് മദ്ധ്യനിരയിൽ ഇറങ്ങി ഓവറുകൾ ബാക്കിയുള്ളപ്പോൾ അമിതാവേശം കാട്ടുന്നതെന്ന് ആരാധകർ ചോദിക്കുന്നത്.
ഈ ഇന്നിംഗ്‌സോടെ ഒരു പക്ഷേ ഇന്ത്യൻ ടീമിലെ താരത്തിന്റെ ഭാവി തന്നെ നിർണിയിക്കപ്പെട്ടേക്കാം. വരുന്ന ഏഷ്യാ കപ്പിലോ ലോക കപ്പ് സക്വാഡിലോ താരം റിസർവ് ലിസ്റ്റിൽ പോലും ഇടംപിടിക്കില്ലെന്ന് വിദഗ്ധർ തന്നെ വിലയിരുത്തുന്നു.
Sanju Samson gets out again on single digit score in 2nd T20I. His average is meagre 18 in T20Is. PR team can’t have much to do now.#INDvsWI |pic.twitter.com/es1ag8PpbP
— Bala⁴⁵Rohit (@bala45_rohit) August 6, 2023
“>
Comments