ബെംഗളൂരു: ഭീകരരുടെ റിക്രൂട്ട്മെന്റ് കേന്ദ്രമായും പഠന കേന്ദ്രങ്ങളായും കർണാടക ജയിൽ മാറുന്നുവെന്ന് റിപ്പോർട്ട്. ബെംഗളൂരു പരപ്പന അഗ്രഹാര അടക്കമുള്ള ജയിലുകളിൽ കഴിയവേ തന്നെ ചിലർ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം ഞെട്ടിക്കുന്ന വിവരങ്ങൾ അടുത്തയിടെയാണ് പുറത്തു വന്നത്. ഇത്രയേറെ അപകട സൂപന നൽകിട്ടും കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ ഇത് അവഗണിക്കുകയാണ്. സിദ്ധരാമയ്യ സർക്കാർ ഇക്കാര്യത്തിൽ ആന്തരിക അന്വേഷണം നടത്താൻ ഒരു ഉത്തരവ് പോലും ഇതുവരെ ഇറക്കിട്ടില്ല. യഥാർത്ഥത്തിൽ ഭീകരതയ്‌ക്ക് കുടപിടിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്
മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരീഖ് സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കാനും കൈകാര്യം ചെയ്യാനും പരീശീലിച്ചത് ജയിലിലെ തടവുകാരനിൽ നിന്നാണ്. എന്നാൽ യുട്യൂബ് വീഡിയോകൾ കണ്ടാണ് ഇത് പഠിച്ചതെന്നാണ് അയാൾ അവകാശപ്പെട്ടിരുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ മുൻ ബിജെപി സർക്കാർ എൻഐഎയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടയിലാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. പിന്നീട് കേസ് അവസാനിപ്പിച്ച മട്ടാണ്. എന്നാൽ ഇക്കാര്യത്തിൽ കർണാടക സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതി മുഹമ്മദ് ഷാരീഖിന് പരിശീലനം നൽകിയത് ലഷ്‌കർ-ഇ-തൊയ്ബ ഭീകരനായ അഫ്‌സർ പാഷയാണെന്ന് നാഗ്പൂർ പോലീസ് അടുത്തിടെ കണ്ടെത്തിയിരുന്നു. കർണാടകയിലെ ബെളഗാവി ജയിലിൽ നിന്ന് കസ്റ്റഡിയിലെടുത്ത് നാഗ്പൂർ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പാഷയുടെ പങ്ക് വെളിപ്പെട്ടത്. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനോ സ്ഥിരികരിക്കാനോ കർണ്ണാടക സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
ഇതിന് ശേഷമാണ് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ തടിയന്റവിട നസീറിന്റെ അഞ്ച് കൂട്ടാളികൾ അറസ്റ്റിലാകുന്നത്. ജയിലിലുള്ള തടിയന്റവിട നസീറിന്റെ നേതൃത്വത്തിഇവർ നഗരത്തിൽ വൻ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും കണ്ടെത്തി. അഞ്ച് പേർക്കും ജയിലിൽ വെച്ചാണ് നസീർ സ്‌ഫോടനത്തിനുള്ള പരിശീലനം നൽകിയത്. 2008ലെ ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് തടിയന്റവിട നസീർ പിടിയിലാവുന്നത്. ലഷ്‌കർ-ഇ-തൊയ്ബയുടെ മുൻ ദക്ഷിണേന്ത്യൻ കമാൻഡറാണ് ഈ ഭീകരൻ.
Comments