ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ മലേഷ്യക്കെതിരെ ഗോൾ മഴ തീർത്ത് ഇന്ത്യ. ടൂർണമെന്റിൽ മിന്നും ഫോം തുടരുന്ന മലേഷ്യയെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. ഹാർദ്ദിക് സിങ് ഇരട്ട ഗോളുകൾ നേടി. കാർത്തി സെൽവം, ഹർമൻ പ്രീത് സിങ്, ഗുർജന്ത് സിങ്, ജഗ്രാജ് സിങ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്. രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റുകളുമായി ഇതോടെ ഇന്ത്യ ഒന്നാമതെത്തി.
തമിഴ്നാട് സ്വദേശി കാർത്തി സെൽവം സ്വന്തം നാട്ടിൽ രാജ്യത്തിനായി നേടുന്ന ആദ്യഗോളിലൂടെയാണ് ഇന്ത്യ ഗോൾവേട്ട ആരംഭിച്ചത്. പെനാൽറ്റി കോർണറിലൂടെ ഇന്ത്യയുടെ രണ്ടാമത്തെ ഗോൾവേട്ടയും ആരംഭിച്ചു. പിന്നീട് ആത്മവിശ്വാസം നഷ്ടപ്പെട്ട മലേഷ്യയുടെ പോസ്റ്റിലേക്ക് മൂന്ന് ഗോളുകൾ അടിച്ചുകയറ്റിയാണ് ഇന്ത്യ ഗോൾവേട്ട അവസാനിപ്പിച്ചത്. കൊറിയ-ചൈന, ജപ്പാൻ- പാകിസ്താൻ മത്സരവും സമനിലയിൽ കലാശിച്ചു. അടുത്ത മത്സരത്തിൽ ഇന്ത്യ കൊറിയയെ നേരിടും.
Comments