ചണ്ഡീഗഢ്: ഹരിയാനയിലെ നുഹിൽ അടുത്തിടെയുണ്ടായ സംഘർഷവുമായ ബന്ധപ്പെട്ട് റോഹിംഗ്യകൾ അഭയാർത്ഥികൾ അറസ്റ്റിൽ. 25 റോഹിംഗ്യകളാണ് ഹരിയാന പോലീസ് പിടികൂടിയത്. ശ്രാവണ പൂജയുടെ ഭാഗമായി സംഘടിപ്പിച്ച ബ്രിജ്മണ്ഡൽ ജലാഭിഷേക യാത്രയ്‌ക്കുനേരെ നടന്ന ആക്രണമത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് വ്യക്തമായതായി പോലീസ് വ്യക്തമാക്കി. ഇതിനു പിന്നാലെ നഗരത്തിൽ വൻ ആക്രമണങ്ങളാണ് റോഹിംഗ്യകളും മതമൗലികവാദികളും അഴിച്ചുവിട്ടത് .
റോഹിംഗ്യകൾ അടക്കമുളള അനധികൃത കുടിയേറ്റക്കാർ കൈയ്യടക്കിയ പ്രദേശങ്ങൾ പിടിച്ചെക്കുന്ന നടപടികൾ ഹരിയാനയിൽ പുരോഗമിക്കുകയാണ്. അക്രമബാധിതമായ നുഹ് മേഖലയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ടൗരുവിലാണ് അനധികൃത നിർമ്മാണങ്ങൾ നടത്തിയിരുന്നത്. ആക്രമണത്തിൽ കുടിയേറ്റക്കാർക്ക് പങ്കുണ്ടെന്ന് ജില്ലാ ഭരണകൂടവും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും നേരത്തേ വ്യക്തമാക്കിയിരുന്നു.
മ്യാൻമറിലെ റാഖൈൻ വഴിയാണ് നുഹിൽ തമ്പടിച്ച റോഹിംഗ്യകളിൽ ഭൂരിഭാഗവും ഇന്ത്യയിലേക്ക് കടന്നത്. ഏകദേശം രണ്ടായിരത്തോളം റോഹിംഗ്യകൾ നിലവിൽ നുഹിൽ താമസിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎൻ നൽകിയ അഭയാർത്ഥി കാർഡുകൾ കൈവശം വച്ചാണ് ഇവർ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.
Comments