ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇത് ഉപയോഗിക്കുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നത് പോലെ തന്നെ എല്ലായിടത്തും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ല. പലയിടങ്ങളിലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ പ്രത്യേക ഫീസ് ഈടാക്കും എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ പ്രത്യേക ഫീസ് ഈടാക്കുന്ന സ്ഥലങ്ങളിൽ ഒന്ന് പെട്രോൾ പമ്പാണ്. പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച ശേഷം ക്രെഡിറ്റ് കാർഡ് ആണ് നൽകുന്നതെങ്കിൽ ഇതിന് അധികമായി രണ്ട് ശതമാനം സർവീസ് ചാർജ് നൽകേണ്ടതായി വരും. ക്രെഡിറ്റ് കാർഡിന് അധിക ചാർജ് ഈടാക്കുന്ന ഒന്നാണ് ഓൺലൈൻ മുഖേനയുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഐആർടിസിയിൽ നിന്ന് ടിക്കറ്റ് എടുക്കുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ഒന്ന് മുതൽ രണ്ട് ശതമാനം വരെ സർവീസ് ചാർജ് ഈടാക്കിയേക്കാം. മറ്റൊന്ന് എടിഎമ്മിൽ നിന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുകയാണെങ്കിലും ഇത്തരത്തിൽ അധിക സർവീസ് ചാർജ് നൽകേണ്ടതായി വരും.
പ്രോസസിംഗ് ഫീസ് എന്ന നിലയിൽ അക്കൗണ്ടിൽ നിന്ന് നിരവധി പണം ഇത്തരത്തിൽ ഈടാക്കുന്നതാണ്. മാത്രമല്ല ഇൻഷുറൻസ് പോളികൾക്ക് പണം അടക്കു്ന്നതിനും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ ഇത്തരത്തിൽ അഡിഷണൽ ഫീസ് ഈടാക്കുന്നതാണ്. വാടക വീട്ടിലാണ് താമസമെങ്കിൽ പരമാവധി പണം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടയ്‌ക്കാതിരിക്കുക. കൂടാതെ ഉത്സവകാല ഷോപ്പിംഗുകളോ അല്ലെങ്കിൽ പ്രത്യേക കിഴിവ് ഉള്ള ഉത്പന്നങ്ങളുടെ വിൽപ്പന നടക്കുന്ന വേളയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങാതിരിക്കുക. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ സാധനങ്ങൾ വാങ്ങുമ്പോൾ സർചാർജുകൾ ഈടാക്കാം. ഇതിൽ പ്രധാനമായും ഇലക്ട്രിക് ഗാഡ്ജറ്റുകൾ, ആക്‌സസറീസ്, വസ്ത്രങ്ങൾ, ഷൂസ് എന്നീ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ സർചാർജ് ഈടാക്കും.
















Comments