ബാങ്ക് വിളി വിഷയത്തിൽ മാപ്പ് പറഞ്ഞ മന്ത്രി സജി ചെറിയാനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹൈന്ദവ വിശ്വസങ്ങളിലും ന്യൂനപക്ഷ വിശ്വാസങ്ങളിലൂം പാർട്ടി സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെയാണ് സുരേന്ദ്രൻ വിമർശിക്കുന്നത്. വിഷയത്തിൽ മാപ്പ് പറയാനും പിൻവലിക്കാനും 24 മണിക്കൂർ പോലും സജി ചെറിയാന് വേണ്ടിവന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മതനിന്ദയോ പ്രവാചക നിന്ദയോ അല്ലാതിരുന്നിട്ടും പ്രസ്താവന പിൻവലിക്കേണ്ടി വന്നു. എന്നൽ അതേസമയം ഭഗവാൻ ഗണപതിയെ നിന്ദിച്ചതിൽ ഉറച്ചു നിൽക്കുകയാണ് ഷംസീർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താടിയുള്ള അപ്പൂപ്പനയേ പേടിയുള്ളൂ എന്നതാണ് ഇതിന്റെ അർത്ഥമെന്നും ഇടതുപക്ഷം (ഇടതുപച്ച) മുന്നണിതന്നെ എന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
മാപ്പു പറയാനും പറഞ്ഞത് പിൻവലിക്കാനും ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ല. മതനിന്ദയോ പ്രവാചകനിന്ദയോ ഒട്ടുമില്ലാത്ത പസ്താവനയായിട്ടുപോലും സജി ചെറിയാന് പറഞ്ഞതു വിഴുങ്ങേണ്ടിവന്നു. ഗണപതിനിന്ദ നടത്തിയ ഷംസീർ പറഞ്ഞതിൽ ഉറച്ചുതന്നെ നിൽക്കുന്നു. താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നർത്ഥം. ഇടതുപക്ഷ(ച്ച) മുന്നണിതന്നെ.
സൗദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അത് അത്ഭുതമായെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഒരിടത്തും ബാങ്കുവിളി കേൾക്കാൻ സാധിച്ചില്ല. പള്ളിക്ക് പുറത്ത് ശബ്ദം കേട്ടാൽ വിവരമറിയും എന്നാണ് തിരക്കിയപ്പോൾ അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. എന്നാൽ സൈബർ ആക്രമണത്തെ തുടർന്ന് തന്റെ പരാമർശം പിൻവലിക്കുകയായിരുന്നു. തനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നാണ് ഇത് സംഭവിച്ചതെന്നും. തന്റെ പരാമർശത്തിന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രസംഗം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാന്യ സഹോദരങ്ങൾ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് സജി ചെറിയാൻ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു.
















Comments