വണ്ടർ വുമൺ നായികയും ആലിയ ഭട്ടും ഒരുമിച്ച് അഭിനയിച്ച ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോൺ ഓഗസ്റ്റ് 11 നാണ് പുറത്തിറങ്ങുന്നത്. ആലിയ ഭട്ടിന്റെ ആദ്യ ഹോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ഹാർട്ട് ഓഫ് സ്റ്റോണിനുണ്ട്. ഇപ്പോഴിതാ, ആലിയാ ഭട്ടിനെക്കുറിച്ച് ഗാൽ ഗാഡോട്ട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആദ്യം തമ്മിൽ കണ്ടതു മുതൽ തങ്ങൾ തമ്മിൽ മാനസികമായി വളരെ നല്ല അടുപ്പം തോന്നിയെന്നാണ് ഗാൽ ഗാഡോട്ട് പറയുന്നത്. അർപ്പണ ബോധവും നർമ്മ ബോധവും ഉള്ള ആളാണ് ആലിയ ഭട്ടെന്നും ഗാൽ ഗാഡോട്ട് പറഞ്ഞു. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇസ്രായേൽ നടിയായ ഗാൽ ഗാഡോട്ട് സംസാരിച്ചത്.
‘ഞങ്ങൾ തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. മിടുക്കിയും അർപ്പണബോധമുള്ളവളുമാണ്. ഞങ്ങൾ രണ്ട് പേരും രണ്ട് രാജ്യങ്ങളിൽ നിന്നുള്ളവർ ആയതുകൊണ്ടും ഇംഗ്ലീഷ് ഞങ്ങളുടെ മാതൃഭാഷ അല്ലാത്തതിനാലും വളരെ പെട്ടന്ന് ആലിയയുമായി അടുത്ത് പെരുമാറാൻ എനിക്ക് കഴിഞ്ഞു.
ആലിയ ഇപ്പോൾ എന്റെ സുഹൃത്ത് മാത്രമല്ല, ഒരു സഹോദരി കൂടെയാണ് എന്ത് ആവശ്യമുണ്ടെങ്കിലും അവൾക്ക് എന്നെ വിളിക്കാം. ഹോളിവുഡിലേക്ക് ചുവടുവെച്ച ആലിയയ്‌ക്ക് ഞാൻ പ്രത്യേക ഉപദേശം നൽകേണ്ടതില്ല. വർഷങ്ങളായി ഇന്ത്യൻ സിനിമാ മേഖലയിൽ അഭിനയിക്കുന്ന ആലിയ പരിചയ സമ്പന്നയും, അനുഭവങ്ങൾ ഉള്ള വ്യക്തിയുമാണ്.
ഹാർട്ട് ഓഫ് സ്റ്റോണിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ആലിയ ഗർഭിണിയായിരുന്നു. എങ്കിൽ പോലും ആക്ഷൻ രംഗങ്ങൾ ആലിയ വളരെ നന്നായിട്ടു ചെയ്തു. ആലിയയ്‌ക്ക് ജോലിയോടുള്ള കമ്മിറ്റ്മെന്റാണ്. കൂടാതെ, ഹോളിവുഡിൽ വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നത്. അതിനാൽ ആലിയ സുരക്ഷിത ആയിരുന്നു.’ ഗാൽ ഗട്ടറ്റിൻ പറഞ്ഞു.Alia Bhatt
















Comments