കോട്ടയം: കേരളത്തിൽ ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമുണ്ടാകും. ഇന്ന് രാത്രി കോട്ടയം പാതയിലായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ഈ സാഹചര്യം കണക്കിലെടുത്ത് ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി തിരിച്ച് വിടും.
വഴിതിരിച്ചു വിടുന്ന ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ
16348 മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസ്
16344 മധുര ജംഗ്ഷൻ-തിരുവനന്തപുരം അമൃത
16350 നിലമ്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി
22654 ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം
12695 ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സൂ പ്പർഫാസ്റ്റ്
16630 മംഗളൂരു – തിരുവനന്തപുരം മലബാർ.
















Comments