തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സഹകരണ ജീവനക്കാരോടുളള അവഗണനയിൽ പ്രതിഷേധിച്ച് സിപിഐയുടെ പോഷകസംഘടനയായ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സമരത്തിനിറങ്ങുന്നു.
ഓഗസ്റ്റ് 9,10, 11 തീയതികളിൽ സംഘടന സംസ്ഥാനതലത്തിൽ ജാഥകൾ സംഘടിപ്പിക്കും. സെക്രട്ടറിയേറ്റിന് മുന്നിൽ സെപ്റ്റംബർ 14,15,16 ത്രിദിന സത്യഗ്രഹവും
നടക്കും. ക്ഷാമബത്ത കുടിശിക അനുവദിക്കുക, സഹകരണമേഖലയിൽ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, പെൻഷൻ പദ്ധതി പരിഗണിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
നാല് ജാഥകളാണ് സംസ്ഥാനത്തലത്തിൽ പര്യടനം നടത്തുക. സിപിഐ, എഐടിയുസി സംസ്ഥാന-ജില്ലാ നേതാക്കളാണ് ജാഥകൾക്ക് നേതൃത്വം നൽകുന്നതും വിവിധയോഗങ്ങളിൽ സംസാരിക്കുന്നതും. സംസ്ഥാനത്തെ സഹകരണവകുപ്പിനെതിരെ ഗുരുതര ക്രമക്കേടുകളാണ് ഉയരുന്നത്. വിവിധക്കേസുകളിൽ ഇഡി, വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്.
Comments