ഭാരതത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ മൂന്ന് നാളെ രണ്ടാമത്തെ ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കും. നാളെ ഉച്ചയോട് കൂടി ഭ്രമണപഥം താഴ്‌ത്തുന്ന ചാന്ദ്രയാൻ ഓഗസ്റ്റ് 23-ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് നടത്തും. ഈ മാസം 6-നാണ് ആദ്യത്തെ ഭ്രമണപഥം താഴ്‌ത്തിയത്. നിലവിൽ സോഫ്റ്റ് ലാൻഡിംഗ് മാത്രമേ വെല്ലുവിളിയായി ഭാരതത്തിനു മുന്നിലുള്ളതെന്നും അതിന് ശേഷമുള്ള റോവർ റണ്ണിംഗ് പോലും സംഘീർണമുള്ളതല്ലെന്നാണ് ശാസ്ത്രജ്ഞന്മാർ വ്യക്തമാക്കുന്നത്. ഓർബിറ്റ് താഴ്‌ത്തുന്നതുൽപ്പെടെ കൃത്യമായ സംവിധാനങ്ങളാണ് ഐഎസ്ആർഒയ്‌ക്കുള്ളതെന്നും വിദഗ്ദർ വ്യക്തമാക്കി.
ചന്ദ്രന്റെ ഉപരിതലത്തിൽ 100 കിലോ മീറ്റർ പരിധിയിൽ ക്യത്യമായ വൃത്തത്തിൽ സഞ്ചരിക്കുന്നത് വരെ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ശാസ്ത്ര സമൂഹത്തിന്റെ നിഗമനം. ചാന്ദ്രയാൻ ദൗത്യം വിജയകരമാവുകയാണെങ്കിൽ ചന്ദ്രനിൽ ദിവസവും നടക്കുന്ന പ്രകമ്പനങ്ങളെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് വിദഗ്ധർ. ഇത്തരം ഒരു സംവിധാനം ചന്ദ്രനിലേയ്‌ക്കെത്തിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അടുത്തിടെ ചാന്ദ്രയാൻ ചാന്ദ്രോപരിതലവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. വരും ദിവസങ്ങളിലും കൃത്യവും വ്യക്തവുമായ ചിത്രങ്ങളും ചന്ദ്രനിൽ നടക്കുന്ന പ്രകമ്പനങ്ങളുടെ ചുരുളഴിയാത്ത രഹസ്യങ്ങളും ലോകത്തിന് മുന്നിൽ ഇന്ത്യയ്‌ക്ക് എത്തിക്കാൻ കഴിയുമെന്നും ശാസ്ത്രജ്ഞന്മാർ അറിയിച്ചു.
















Comments