ബ്രസീലിയന്‍ സൂപ്പര്‍ താരം തിരികെ ബാഴ്‌സയിലേക്ക് മടങ്ങുന്നതായി സൂചന. ഈ മാസം ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്‌ക്കാനിരിക്കെ താരം ക്ലബ് വിടണമെന്ന ആവശ്യം പിഎസ്ജിയോട് ധരിപ്പിച്ചെന്ന് ടെലഗ്രാഫ് അടക്കമുള്ള മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2027വരെ താരത്തിന് ഫ്രഞ്ച് ക്ലബുമായി കരാറുണ്ട്.
മെസിയുടെ കൂടുമാറ്റവും എംബാപ്പെയുടെ ഇടച്ചിലും പിഎസ്ജിയെ വലിയ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് നെയ്മറും ക്ലബ് വിടുന്നതായി വിവരങ്ങള്‍ പുറത്തുവരുന്നത്. ഇതിനിടെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ റാമോസിനെ ബെന്‍ഫിക്കയില്‍ നിന്ന് ലോണ്‍ അടിസ്ഥാത്തില്‍ പിഎസ്ജി ടീമിലെത്തിച്ചിരുന്നു. താരത്തെ വാങ്ങാനുള്ള ഓപ്ഷനുമുണ്ട്.
അതേസമയം കറ്റാലന്മാരുടെ തീരുമാനം അനുസരിച്ചാകും നെയ്മറുടെ ഭാവി. ഡെംബലെകൂടി പോയതോടെ വലിയ പ്രതിസന്ധിയാണ് സാവി പരിശീലകനായ ബാഴ്‌സ നേരിടുന്നത്. നെയ്മറെയോ പോര്‍ച്ചുഗല്‍ താരം ജാവോ ഫെലിക്‌സിനെയോ കൊണ്ടുവരനാണ് സാവിയുടെ താത്പ്പര്യം. ഇതില്‍ തനിക്കൊപ്പം പന്ത് തട്ടിയ സുഹൃത്തിനാണ് സാവി മുന്‍തൂക്കം നല്‍കുന്നത്.
ഓസ്മാന്‍ ഡെംബലയുടെ വിടവ് നികത്താന്‍ ഇവരില്‍ ആരെങ്കിലും ടീമിലെത്തണമെന്നാണ് പരിശീലകന്റെ ആഗ്രഹം. നെയ്മറും സാവിയും 69 തവണ ഒരുമിച്ച് ബാഴ്‌സയ്‌ക്കായി കളത്തിലിറങ്ങിയിരുന്നു. 2017 222 മില്യണ്‍ യൂറോയ്‌ക്കാണ് താരം പിഎസ്ജിയിലേക്ക് ചെക്കേറിയത്. 118 ഗോളും 77 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. താരത്തെ തിരികെ സ്‌പെയിനിലെത്തിക്കണമെങ്കില്‍ വലിയ തുക ബാഴ്‌സ മുടക്കേണ്ടിവരും. ഇത് എത്രത്തോളം സാദ്ധ്യമാകുമെന്ന കാര്യവും സംശയത്തിലാണ്.
Comments