തിരുവനന്തപുരം: ഗണപതി ഭഗവാനെ അവഹേളിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളിൽ വിശേഷാൽ ഗണപതി ഹോമത്തിന് ഉത്തരവിട്ട് തിരുവിതാകൂർ ദേവസ്വം ബോർഡ്. ശബരിമല ഒഴികെയുള്ള ദേവസ്വം ബോർഡിന്റെ 1,254 ക്ഷേത്രങ്ങളിലാണ് ഗണപതി ഹോമം നടത്തുക. ചിങ്ങം ഒന്നിനും വിനായക ചുതുർത്ഥി ദിനത്തിലുമാകും വിശേഷാൽ ഗണപതി ഹോമം നടത്തുക. ദൈനം ദിന ഗണപതിഹോമം പതിവാണെങ്കിലും ആദ്യമായാണ് ഇത്തരത്തിൽ രണ്ട് ദിവസത്തെ ഹോമത്തിന് ഉത്തരവിടുന്നത്.
നിലവിൽ നടക്കുന്ന വിവാദങ്ങളുമായി വിശേഷാൽ ഹോമത്തിലെ കൂട്ടികലർത്തരുതെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഹോമം സംബന്ധിച്ച മുന്നൊരുക്കങ്ങളും നടപടിക്രമങ്ങളും ദേവസ്വം വിജിലൻസും ഇൻസ്‌പെക്ഷൻ വിഭാഗവും പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഹോമത്തിനായി ഓൺലൈൻ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ആദ്യദിനം തന്നെ ആയിരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 26 ക്ഷേത്രങ്ങളിലെ ഹോമം ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
Comments