ഡൽഹി: ലോക്സഭയിൽ രാഹുൽ ഗാന്ധി അശ്ലീല ചേഷ്ട കാണിച്ചുവെന്ന് വനിതാ എംപിമാരുടെ പരാതി. ലോക്‌സഭയിൽ നിന്ന് ഇറങ്ങി പോകും വഴി വനിതാ എംപിമാർക്ക് രാഹുൽ ഫ്ലൈയിംഗ് കിസ്സ് നൽകുകയായിരുന്നു. കയ്യിൽ നിന്നും നിലത്തുവീണ ഫയലുകൾ എടുക്കുന്നതിനിടെയാണ് സമീപം നിന്നിരുന്ന വനിതാ എംപിമാർക്ക് രാഹുൽ ചുംബനം നൽകിയത്. പരാതി ഉയർന്നതോടെ സഭയിൽ രാഹുലിനെതിരെ സ്മൃതി ഇറാനി തുറന്നടിച്ചു.
‘സ്ത്രീ വിരുദ്ധനായ ഒരു പുരുഷന് മാത്രമേ പാർലമെന്റിലെ വനിതാ എംപിമാർക്ക് ഫ്ലൈയിംഗ് കിസ് നൽകാൻ കഴിയൂ. ഇത്തരമൊരു സംഭവം മുമ്പ് കണ്ടിട്ടില്ല. ഇത് അദ്ദേഹത്തിന്റെ ചിന്തകളെയാണ് കാണിക്കുന്നത്. ഇത് അശ്ലീലമാണ്’- സ്മൃതി ഇറാനി പറഞ്ഞു.
കേന്ദ്ര കൃഷിമന്ത്രി ശോഭ കരന്ദ്‌ലാജെയും രാഹുലിനെ വിമർശിച്ചു. പെരുമാറ്റം അനുചിതമെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭാ സ്പീക്കർക്ക് വനിതാ എംപിമാർ പരാതിയും നൽകി. നിരവധി വനിതാ എംപിമാർ പരാതിയിൽ ഒപ്പിട്ടു.
















Comments