ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെന്റിലെ മത്സരത്തിൽ ഇന്ത്യയ്‌ക്ക് മിന്നും വിജയം. പാകിസ്താനെ ഇന്ത്യ എതിരില്ലാത്ത 4 ഗോളുകൾക്കാണ് തകർത്തത്. പാകിസ്താന്റെ ഗോൾ വലയത്തിലേക്ക് ഇന്ത്യയുടെ ചുണക്കുട്ടികൾ ഗോളുകൾ പായിച്ചെങ്കിലും പാകിസ്താന് ഒന്നുപോലും എത്തിക്കാനായില്ല.
15-ാം മിനുട്ടിൽ ഹർമൻപ്രീത് സിംഗാണ് ഇന്ത്യയ്‌ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. തുടർന്ന് 23-ാം മിനുട്ടിൽ ഹർമൻപ്രീത് സിംഗ് തന്നെ വീണ്ടും പാക് ഗോൾ വലകുലുക്കി. ഹാഫ് ടൈമിന് ശേഷം 36-ാം മിനുട്ടിൽ ഇന്ത്യ വിണ്ടും നിലയുർത്തി. ഇന്ത്യയുടെ ജുഗ്‌രാജ് സിംഗ് ഡ്രാഗ് ഫ്‌ളിക്ക് ചെയത കനത്ത ഷോട്ട് ഗോളിയ്‌ക്ക് തടയാനായില്ല. 55-ാം മിനുട്ടിൽ മൻദീപിന്റെ പാസിൽ ആകാശ്ദീപ്‌സിംഗ് ബോൾ തൊടുത്തതോടെ ഇന്ത്യ പാക് മത്സരത്തിന്റെ സ്ഥിതി ഏകദേശം നിർണയിക്കപ്പെട്ടു. അവസാന മിനുട്ടിൽ കാർത്തിയുടെ ഷോട്ട് അബ്ദുള്ള തടഞ്ഞില്ലായിരുന്നെങ്കിൽ 5-0 നിലയിൽ ഇന്ത്യ വിജയിച്ചേനെ.
ഇന്ത്യയുടെ പ്രതിരോധം തകർക്കാൻ സാധിക്കാതെയിരുന്നതാണ് പാകിസ്താന് തിരിച്ചടിയായത്. ആദ്യ അവസരങ്ങളിൽ ഇന്ത്യൻ സർക്കിളിൽ എത്താനായെങ്കിലും പിന്നീട് അത് ഗണ്യമായി കുറഞ്ഞു എന്നതാണ് പാകിസ്താന്റെ തോൽവിക്ക് കാരണം. ഇന്ത്യ മുൻപു തന്നെ സെമിയിൽ സ്ഥാനമുറപ്പിച്ചിരുന്നെങ്കിലും ഇത് അഭിമാനപ്പോരാട്ടമായിരുന്നു. മുൻപ് നടന്ന 4 മത്സരങ്ങളിൽ നിന്ന് 3 ജയവും 1 സമനിലയുമടക്കം 10 പോയിന്റാണ് ഇന്ത്യ ഇതുവരെ നേടിയത്. വരുന്ന സെമിയിൽ ഇന്ത്യ ജപ്പാനെയാണ് എതിരിടുന്നത്.
മൂന്നു തവണ വീതം ഇന്ത്യയും പാകിസ്താനും ടൂർണമെന്റിൽ കിരീടം ചൂടിയിട്ടുണ്ട്. എന്നാൽ സമ്മർദ്ദത്തെ അതിജീവിച്ച് പെനാൽറ്റി കോർണർ ഉൾപ്പെടെയുളള അവസരങ്ങൾ പ്രയോജനപ്പെടുത്താനാണ് ഇരുടീമുകളും ശ്രമിക്കുക. ഫിനിഷിംഗിലെ പോരായ്മയും രാജ്യാന്തര മത്സരങ്ങളിലെ പരിചയക്കുറവും പാകിസ്താനെ വലയ്‌ക്കുന്നുണ്ട്. ഇന്ത്യയെ ഇന്ന് തോൽപ്പിച്ചാലും സെമിയിൽ വീണ്ടും ഇന്ത്യയായിരിക്കും പാകിസ്താന്റെ എതിരാളികൾ.
Comments