ഓസ്‌ട്രേലിയയുടെ പേസ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ പുത്തന്‍ അവതാരം. ഇടിമിന്നലായ മിച്ചല്‍ ജോണ്‍സന്റെ പിന്‍ഗാമിയായി വളരുന്ന താരമാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയം.സ്‌പെന്‍സര്‍ ജോണ്‍സണെന്ന ഇടം കൈയന്‍ പേസറാണ് ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ക്രിക്കറ്റില്‍ സ്വപ്നതുല്യമായ അരങ്ങേറ്റം നടത്തിയത്.
പേരില്‍ മാത്രമല്ല ജോണ്‍സണെ ഈ സ്‌പെന്‍സര്‍ അനുസ്മരിപ്പിക്കുന്നത്, വേഗത്തിലും കൃത്യതയിലും സീമിലും മിച്ചല്‍ ജോണ്‍സണോട് കിടപിടിക്കുന്നതാണ് പുത്തന്‍ താരത്തിന്റെ ബൗളിംഗ്.
ഓവല്‍ ഇന്‍വിസിബിളിനായി അരങ്ങേറിയ ജോണ്‍സണ്‍ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെതിരെ ഒരു റണ്‍സ് മാത്രം വഴങ്ങി വീഴ്‌ത്തിയത് മൂന്ന് വിക്കറ്റുകളായിരുന്നു. മത്സരത്തില്‍ നാലോവര്‍(ഓവറില്‍ അഞ്ച് പന്ത് വീതം) എറിഞ്ഞ ജോണ്‍സന്റെ 19 പന്തും ഡോട്ട് ബോളുകളായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓവല്‍ ഇന്‍വിസിബിള്‍സ് 100 പന്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തപ്പോള്‍ ജോണ്‍സന്റെ തീപ്പൊരി ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിഞ്ഞ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് 89പന്തില്‍ 92 റണ്‍സെടുത്ത് ഓള്‍ ഔട്ടായി.
പരിക്കും മറ്റ് പ്രശ്‌നങ്ങളും കാരണം വൈകിയാണ് 27കാരനായ ജോണ്‍സണ്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ലും താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണും ജോണ്‍സനെ വാനോളം പ്രശംസിച്ചു.
Spencer Johnson, one of the dream debut ever…..!!!!
Balls – 20
Dot balls – 19
Runs – 1
Wickets – 3He is likely to make his debut for Australia later this month. pic.twitter.com/OLANaeJfPC
— Johns. (@CricCrazyJohns) August 10, 2023
“>
Comments