1199 ലെ പൂയം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

1199 ലെ പൂയം നക്ഷത്രത്തിന്റെ പുതുവർഷ ഫലം

Janam Web Desk by Janam Web Desk
Aug 11, 2023, 11:04 am IST
FacebookTwitterWhatsAppTelegram

1199 ലെ പൂയം നക്ഷത്രത്തിന്റെ പുതുവർഷ ഫലം

മറ്റുള്ളവരെ കൊണ്ട് നല്ലത് പറയിപ്പിച്ചു, നല്ല വേഷം ധരിച്ചു, നല്ല പോലെ ജീവിതം മുൻപോട്ടു കൊണ്ടുപോകണം എന്ന് ആഗ്രഹം ഉള്ളവർ ആണ്. എന്നാൽ എടുത്തു ചാട്ടം കൊണ്ട് ജീവിതത്തിൽ നിരവധി പ്രശ്നങ്ങളിൽ പോയി പെടും. ഒരുപാടു ആഗ്രഹങ്ങൾ ഉണ്ടെങ്കിലും അതിൽ കുറച്ചു മാത്രമേ ഇവർക്ക് അനുഭവിക്കാൻ യോഗം ഉണ്ടാവുകയുള്ളു. ഏതുകാര്യത്തിൽ ഏർപ്പെട്ടാലും ആദ്യം ഒരു മടി കാണിക്കും പിന്നീട് അക്കാര്യം ഇഷ്ടപെട്ടാൽ എത്ര നേരം വേണമെങ്കിലും അതിനുവേണ്ടി സമയം മാറ്റി വെയ്‌ക്കും. മടി ഒരു പ്രധാന വില്ലൻ ആയിരിക്കും ഇവരുടെ ജീവിതത്തിൽ. ഒരുപാട് നേരം ഉറങ്ങുന്ന സ്വഭാവക്കാരായിരിക്കും. ശരീരത്തിൽ തോൾ ഭാഗവും നട്ടെല്ലും വേദന കൂടുതൽ ഉണ്ടാവും.എല്ലാ വിഷയങ്ങളെ കുറിച്ചും വ്യക്തമായ ഒരു അറിവ് നേടാൻ ശ്രമിക്കും. ആര് തെറ്റ് ചെയ്താലും ഇവരിലെ പുരുഷന്മാർ ശക്തമായി പ്രതികരിക്കും. എന്നാൽ സ്ത്രീകൾ വളരെ നാളുകൾക്കു ശേഷം മനസ്സിൽ കൊണ്ട് നടന്നു ഒരു അവസരം കിട്ടുമ്പോൾ പറയും. ഈ നക്ഷത്രക്കാർക്ക്‌ പൊതുവെ ഉള്ള ദോഷം ഒന്നാം പാദത്തിൽ ജനിച്ചാൽ അവനവനു തന്നെയും രണ്ടാം പാദത്തിൽ ജനിച്ചാൽ അമ്മയ്‌ക്കും മൂന്നാം പാദത്തിൽ ജനിച്ചാൽ അച്ഛന്റെ ആരോഗ്യ സ്ഥിതിക്കും നാലാം പാദത്തിൽ ജനിച്ചാൽ അമ്മാവനും ദോഷമാണ്, ആയതിനാൽ ഗ്രഹനില നിരൂപണം നടത്തി കൃത്യമായ പരിഹാരങ്ങൾ ചെയ്തു രക്ഷനേടേണ്ടതാകുന്നു.

ചിങ്ങം

അധ്വാന ഭാരവും. ചുമതലകളും കൂടുതൽ ഉള്ള സ്ഥലത്തേക്ക് ഉദ്യോഗ മാറ്റം ഉണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ വളരെയധികം സൂക്ഷിക്കുക. അവിചാരിത അപകടങ്ങൾ സംഭവിച്ചേക്കാം. ഉദ്ദേശിച്ച വിഷയത്തിൽ തുടർ പഠനം സാധ്യമാകും. ഒരേസമയം ഒട്ടനവധി കാര്യങ്ങളിൽ ഉൾപ്പെടുന്ന കൊണ്ട് ചില സുപ്രധാന ഉത്തരവാദിത്തങ്ങൾ മറന്നു പോകാൻ സാധ്യത ഉണ്ട്. ദീർഘകാലം ആയി പിരിഞ്ഞു ഇരിക്കുന്ന കുടുംബാംഗങ്ങൾ ഒന്നിച്ചു സന്തോഷമായി ഓണം ആഘോഷിക്കും.

കന്നി

സഹോദര സ്ഥാനത്തു ഉള്ളവർക്ക് മോശം സമയം ആണ്. അവസ്മരണീയ മുഹൂർത്തങ്ങൾ ജീവിതത്തിൽ സംഭവിക്കും. നഷ്ടപ്പെട്ടു എന്ന് കരുതിയ പല രേഖകളും തിരിച്ചു കിട്ടുന്ന സന്ദർഭം ആണ്. ധനധാന്യ വർദ്ധനവും ബന്ധുക്കളിൽ നിന്നും ഉള്ള ഗുണഫലങ്ങളും അനുഭവത്തിൽ വരുന്ന സമയം ആണ്. കലാ സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ വന്നു ചേരും. ആരോഗ്യ കാര്യങ്ങളിൽ മെച്ചം അനുഭവപ്പെടും.

തുലാം

കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ദമ്പതികൾ തമ്മിൽ ഐക്യവും ഉണ്ടാകും. മാതൃ സ്ഥാനത്തു ഉള്ളവർക്ക് ക്ലേശം വർദ്ധിക്കുകയും മരണസമാന അവസ്ഥ ഉണ്ടാകുകയും ചെയ്യും. സഹപ്രവർത്തകർക്ക് സാമ്പത്തികമായി സഹായം ചെയ്യണ്ട അവസ്ഥ ഉണ്ടാകും. രക്തസംബന്ധ രോഗങ്ങൾ ഉള്ളവർ വളരെയധികം ശ്രദ്ധിക്കുക. ചില പൂയം നക്ഷത്രക്കാരുടെ തൊഴിലിൽ പ്രതികൂലമായ സ്ഥാനചലനം സംഭവിച്ചേക്കാം.

വൃശ്ചികം

മാതാപിതാക്കൾക്ക് തങ്ങളുടെ സങ്കല്പത്തിന് അനുസരിച്ചു പുത്രൻ വളരുന്നത് കാണാൻ അവസരം ലഭിക്കും. വിദ്യാർഥികൾക്ക് തൊഴിൽ ചെയ്യുവാനും, ഉദ്യോഗസ്ഥർക്ക് പഠനം നടത്തുവാനും ഉള്ള യോഗം ഉണ്ടാകും. നിരവധി കാര്യങ്ങൾ സമയത്തു ചെയ്തു തീർക്കാൻ പറ്റുന്നതിൽ ആത്മസംതൃപ്തി ഉണ്ടാകും. ഭൂമി സംബന്ധമായി പണം മുടക്കുന്നവർക് അർഹമായ നേട്ടങ്ങൾ ലഭിക്കും. അന്യസ്ത്രീ ബന്ധങ്ങളിൽ ചതി സംഭവിക്കാതെ നോക്കുക. ദീർഘകാലമായി സന്താനങ്ങൾക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് സത്സന്താന ഭാഗ്യം സിദ്ധിക്കും.

ധനു

കോടതിയിൽ കാര്യങ്ങളിൽ അനുകൂല വിധി വരുന്ന സമയം ആണ്. സർക്കാർസംബന്ധമായ കരാറുകളിൽ ഒപ്പിടുവാൻ അവസരം വരും. ധനപരമായ കാര്യങ്ങളിൽ മെച്ചം ഉണ്ടാകും. നവീന വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ ഒക്കെയും വാങ്ങാൻ യോഗം ഉണ്ട്. രോഗങ്ങൾ മാറി ശരീര ചൈതന്യം വർധിക്കും. അന്യജനങ്ങളെ കൊണ്ടുള്ള തിക്താനുഭവങ്ങൾ ഉണ്ടാകും എങ്കിലും അതിൽ നിന്നും രക്ഷപെടും. കൃഷി ചെയ്യുന്നവർക്ക് മികച്ച നേട്ടം ഉണ്ടാകും.

മകരം

പല തൊഴിലുകൾ ചെയ്യണ്ട അവസ്ഥ വരും. വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് വിദേശയാത്ര, താമസം ഒക്കെ യോഗം ഉണ്ട്. വായന ശീലം വർധിക്കും. പ്രസാധകർക്ക് അംഗീകാരം ലഭിക്കുന്ന സമയം ആണ്. ചെയ്യുന്ന കാര്യം ഒക്കെ വിജയത്തിൽ കലാശിക്കുന്നത് കൊണ്ട് ആത്മസംതൃപ്തി ഉണ്ടാകും. എന്നാൽ ഭാര്യാ ഭർതൃ ഐക്യം കുറഞ്ഞു ദമ്പതികൾക്കോ സന്താനത്തിനോ രോഗ ദുരിതം അനുഭവിക്കേണ്ടിയും വന്നേക്കാം. സുഹൃത്തുക്കളും ആയി തെറ്റി പിരിയേണ്ടി വരും.

കുംഭം

മോശം സമയം ആണ്. സർക്കാർ സംബന്ധമായോ കുടുംബ ബന്ധു മുഖാന്തിരമോ അന്യജനങ്ങൾ മൂലമോ രോഗങ്ങൾ കൊണ്ടോ ദുരിതങ്ങൾ ഉണ്ടാകും. കുടുംബ ബന്ധു ജനങ്ങളായി കലഹം, വിവാഹ തടസം, ധനകാര്യങ്ങൾ വരവിനേക്കാൾ ചെലവ് അനുഭവപ്പെടുക, നേത്രരോഗങ്ങൾ, ഉദരരോഗങ്ങൾ, ഭക്ഷ്യവിഷബാധ ഒക്കെയും സംഭവിച്ചേക്കാം. ജീവിതത്തിലെ മോശം കൂട്ടുകെട്ടുകൾ കാരണം കഷ്ടങ്ങൾ സംഭവിക്കും. ദമ്പതികൾ അകന്നു കഴിയാൻ യോഗം അഥവാ വിദേശ യോഗം ഉണ്ട്.

മീനം

ഭാര്യയുടെയോ അടുത്ത ബന്ധുക്കളുടെയോ വിരഹം സംഭവിക്കാം. ചില സാംക്രമിക രോഗങ്ങൾ പിടിപെടാൻ സാധ്യത ഉണ്ട്. ആരോഗ്യവും ഭക്ഷണവും വളരെ ശ്രദ്ധിക്കുക. വാത രോഗങ്ങൾ കൂടാൻ സാധ്യത ഉണ്ട്. എന്നാൽ പുതിതാ വീട് വാങ്ങാനോ എപ്പോ താമസിക്കുന്ന വീട് പുതുക്കി പണിയാനോ അവസരം വന്നു ചേരും. അലങ്കാര വസ്തുക്കൾ വാങ്ങാൻ സാധ്യത ഉണ്ട്. ഈശ്വരനോട് അടുക്കാൻ ഉള്ള അവസരങ്ങൾ വരുകയും ഈശ്വര വിശ്വാസം വർധിക്കുകയും ചെയുന്ന സമയം ആണ്.

മേടം

വിഷു സംക്രമം പൂയം നക്ഷത്രക്കാർക്ക് ഇശ്വരാനുഗ്രം കൊണ്ട് വരും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തികമായും തൊഴിൽ സംബന്ധമായും പുതിയ പല അവസരങ്ങളും വരും. മേലധികാരികളുടെ പ്രീതിയും പ്രോത്സാഹനവും നേടുന്ന സമയം ആണ്. നിശ്ചയ ദാർഢ്യത്തോടുള്ള പ്രവർത്തന ശൈലി സർവ്വ ആദരങ്ങൾക്കും വഴി ഒരുക്കും. ബന്ധുജന സമാഗമവും മനസുഖവും വിവാഹ ഭാഗ്യവും ദമ്പതികളിൽ ഐക്യവും ഒക്കെ വന്നു ചേരും.

ഇടവം

തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി ദൂര യാത്രയും വിദേശ വാസവും ആവശ്യമായി വരും. വ്യാപാരികൾക്ക് നിലവിൽ ഉണ്ടായിരുന്ന മന്ദത മാറി വ്യാപാരം പുഷ്ടിപ്പെടും. വീട്ടിൽ ആഘോഷങ്ങൾ നടന്നു സന്തോഷം വന്നു ചേരും.ധനലാഭം സർവ്വൈശ്വര്യങ്ങൾ സൽചിന്താഗതി പരോപകാര താല്പര്യം ആരോഗ്യത്തിൽ പുരോഗതി പുണ്യതീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാൻ ഉള്ള അവസരം ഒക്കെയും വന്നു ചേരും. സർക്കാർ ഉദ്യോഗസ്ഥർക്ക് തൊഴിലിൽ സ്ഥാനക്കയറ്റം ശമ്പള വർദ്ധനവ് ഒക്കെയും അനുഭവത്തിൽ വരും.

മിഥുനം

കുടുംബത്തിൽ നിന്നും ദൂരെ മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാകും. ബന്ധു ജനങ്ങളിൽ വേണ്ടപ്പെട്ടവരുടെ വിയോഗം ഉണ്ടാകും. ചിലർക്ക് ബന്ധുക്കളോട് വാക്ക് തർക്കം ഉണ്ടാകേണ്ടി വരും. അന്യസ്ത്രീതല്പര്യം വരുന്ന സമയമാണ്. ചിലവ് നിയന്ത്രിക്കാൻ പാട് പെടും. നല്ലതു ചെയ്താലും ദോഷമായിരിക്കും ഫലം. കാര്യതടസം തുടങ്ങി എല്ലാത്തിലും ദുരിതം അനുഭവപ്പെടും. ഈ കാലയളവിൽ ക്ഷമാശീലം വളർത്തുന്നത് ദുരിതങ്ങൾ കുറയ്‌ക്കും. വൃത നിഷ്ഠയോടെ അമ്പലദർശനം ദുരിതങ്ങളിൽ നിന്നും രക്ഷനൽകും.

കർക്കടകം

ഭൂമിലാഭം, കൃഷി പക്ഷി മൃഗാദികളിൽ നിന്നും ഗുണാനുഭവങ്ങൾ, അധികാരപ്രാപ്തിയുള്ള തൊഴിൽ ലഭിക്കുക ഒക്കെ യോഗം. സംസാരത്തിലെ ആകർഷണ സ്വഭാവം കാരണം എല്ലാവരുടെയും ഇഷ്ടം സമ്പാദിക്കും. മാർക്കറ്റിംഗ് തൊഴിലാളികൾക് മികച്ച നേട്ടം കിട്ടുന്ന സമയം ആണ്. എന്നാൽ ചിലർക്ക് ആലോചന ശേഷി ഇല്ലാത്ത എടുപിടി എന്ന് ചെയുന്ന പ്രവർത്തികൾ കൊണ്ട് വലിയ നഷ്ടം സംഭവിക്കും. ആലോചിച്ചു മാത്രം പക്വതയും എല്ലാകാര്യങ്ങളിലും പ്രവർത്തികമാക്കിയാൽ ഗുണം ചെയ്യും.

പൊതുവിൽ തൊഴിൽ സംബന്ധമായും ആരോഗ്യസംബന്ധമായും സാമ്പത്തികമായും വളരെ അനിശ്ചിതത്വം മാറി പുരോഗതി വരുന്ന വര്ഷം ആയിരിക്കും. എന്നാൽ ചില വിയോഗങ്ങൾ ദുഃഖം നൽകും. സന്താനങ്ങളെ കൊണ്ട് സൽഫലങ്ങൾ ലഭിക്കും. വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് സമയം അനുകൂലം ആണ്.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August  to 2024 August

Tags: SUBYearly PredictionJayarani E.VYearly Prediction 1199
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies