ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളെ പീഡിപ്പിക്കാൻ മെഹബൂബ മുഫ്തിയും ഫാറൂഖ് അബ്ദുള്ളയും പാകിസ്താൻ ഐഎസ്‌ഐയുമായി വരെ ചേർന്ന് പ്രവർത്തിച്ചെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. പിഡിപി നേതാവ് മെഹബൂബ മുഫ്തിയും നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയുടെയും കുടുംബം 1989 മുതൽ കശ്മീരി പണ്ഡിറ്റുകളെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണ്. ഇവരെ കൂട്ടകൊല ചെയ്യാനും 1990 ൽ താഴ്‌വരയിൽ നിന്ന് ഓടിക്കാനും ഇരു കുടുംബങ്ങളും പാകിസ്താൻ ഐഎസ്‌ഐയുമായി കൈകോർത്ത് പ്രവർത്തിക്കുകയായിരുന്നു.
1989 ൽ തന്റെ സർക്കാർ പണ്ഡിറ്റുകളെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന ഫാറൂഖ് അബ്ദുള്ളയുടെ പാർലമെന്റിലെ വാദം നുണകളുടെ കൂമ്പാരമായിരുന്നു. പണ്ഡിറ്റുകളെ കൊല്ലാകൊല ചെയ്യാനും സ്ത്രീകളെ മാനഭംഗപ്പെടുത്താനും ഇവിടെ നിന്ന് ഓടിക്കാനുമുള്ള ഗൂഢാലോചനയുടെ കേന്ദ്രബിന്ദു ഫാറൂഖ് അബ്ദുള്ളയായിരുന്നു എന്നതാണ് വസ്തുത. അബ്ദുള്ളയും മുഫ്തിയും ദേശവിരുദ്ധ രാഷ്‌ട്രീയമാണ കളിക്കുന്നത് ചുഗ് ആഞ്ഞടിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ആർട്ടിക്കിൾ- 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിന്റെ പുതിയ യുഗമാണ് ആരംഭിച്ചത്. കശ്മീരികൾ വികസനത്തിന്റെയും പുരോഗതിയുടെയും കാലത്തിലൂടെയാണ് കടന്നുപോകുന്നത്. അവർ കർഫ്യൂവിനെയും കല്ലേറുകളെയും കുറിച്ചല്ല, പുരോഗതിയെയും വികസനത്തെയും കുറിച്ചാണ് സംസാരിക്കുന്നത്. കശ്മീരിൽ വീണ്ടും അക്രമവും അശാന്തിയും കൊണ്ടുവരാനാണ് അബ്ദുള്ളയും മുഫ്തിയും ശ്രമിക്കുന്നത്. എന്നാൽ ഇനി അത് വിലപ്പോവില്ല. ജനങ്ങൾ ഇവരുടെ ദുഷിച്ച രാഷ്‌ട്രീയ ഗൂഢാലോചനകൾ തിരിച്ചറിഞ്ഞതായും തരുൺ ചുഗ് കൂട്ടിച്ചേർത്തു.
Comments