കൊല്‍ക്കത്ത: ബംഗാളില്‍ രക്തദാനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ തടഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍. ബാന്‍ഹൂഗ്ലിയിലെ ഒരു രക്തദാന ക്യാമ്പിലായിരുന്നു ദാരുണമായ സംഭവം. എച്ച്.ഐ.വി വൈറസ് ബാധ ഭയന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാല്‍ നടപടി വിവാദമായതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ രക്തം നല്‍കാന്‍ അനുവദിക്കുകയായിരുന്നു. അതേസമയം മനുഷാവകാശ ലംഘനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
‘സംസ്ഥാനത്തൊട്ടാകെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും അവരെ ഒഴിവാക്കുകയായിരുന്നു. അതിന് പിന്നില്‍ കുറച്ച് കാരണങ്ങള്‍ ഉണ്ട്. ചില ഗൈഡ് ലൈനുകളും ഒഴിവാക്കലിന് കാരണമാണ്’-കൊല്‍ക്കത്ത മെഡിക്കല്‍ ബാങ്ക് സെക്രട്ടറി ഡി. ആശിഷ് പറഞ്ഞു.
Comments