പാലക്കാട്: ജില്ലയിൽ 215 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചതായി എക്‌സൈസ് സംഘം. അട്ടപ്പാടി വനവാസി പ്രദേശമായ കുരുക്കത്തിക്കല്ല് ഊരിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന നായിബെട്ടി മലയിലാണ് ഉദ്യോഗസ്ഥർ കഞ്ചാവ് തൈകൾ കണ്ടെത്തിയത്.
പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഐ ബി ഇൻസ്പെക്ടർ, മണ്ണാർക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ, അഗളി റേഞ്ച് എന്നീ സംഘങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ കഞ്ചാവിന്റെ ചെടികൾ കണ്ടെത്തിയത്. പരിശോധനയിൽ ആകെ 215 കഞ്ചാവ് ചെടികളായിരുന്നു കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ 212 ചെടികൾ ഒരു മാസം പ്രായമായതും മറ്റു മൂന്ന് ചെടികൾ മൂന്ന് മാസം പ്രായമായതുമായിരുന്നു. ഇവ നശിപ്പിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം ആരാണ് പ്രദേശത്ത് കഞ്ചാവ് കൃഷി നടത്തുന്നതെന്നു സംബന്ധിച്ച വിവരങ്ങളൊന്നും നിലവിൽ ഉദ്യോഗസ്ഥരുടെ കൈവശം ലഭിച്ചിട്ടില്ല. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments