സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത് . ചിത്രം ബോക്‌സ് ഓഫീസിൽ ശക്തമായി മുന്നേറുകയാണ്. ആദ്യ ദിനം തന്നെ ചിത്രം 90 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട്. രജനിയെ കൂടാതെ മോഹൻലാൽ കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്കുമാർ എന്നിവരും ചിത്രത്തിൽ നിർണായക അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിൽ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയ്‌ക്കുവേണ്ടി ശക്തമായ ഒരു അതിഥി വേഷം ആസൂത്രണം ചെയ്തിരുന്നുവെന്നാണ് ജയിലർ സംവിധായകൻ നെൽസൺ പറയുന്നത് .
അടുത്തിടെ സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് മലയാളത്തിൽ നിന്ന് മോഹൻലാൽ, കന്നഡയിൽ നിന്ന് ശിവ രാജ്കുമാർ, ബോളിവുഡിൽ നിന്ന് ജാക്കി ഷ്റോഫ് എന്നിവരുൾപ്പെടെ വമ്പൻ താരങ്ങളെ തന്റെ ചിത്രത്തിൽ എത്തിച്ചതിനെ പറ്റി നെൽസൺ വ്യക്തമാക്കിയത് . ഇതിനിടെയാണ് നന്ദമൂരി ബാലകൃഷ്ണയ്‌ക്കായും താൻ ഒരു കഥാപാത്രം ആസൂത്രണം ചെയ്തിരുന്നുവെന്ന് നെൽസൺ പറഞ്ഞത് .
“ബാലകൃഷ്ണ സാർ അതിഥി വേഷത്തിൽ ഒരു പോലീസുകാരനായി എത്തുന്ന രീതിയിൽ ഒരു പ്ലാൻ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ വേഷം ശരിയായി പൂർത്തിയാക്കാനായില്ല, തുടക്കത്തിലും അവസാനത്തിലും അത് ശരിയായില്ല എന്ന് എനിക്ക് തോന്നി. വേണ്ടത്ര ശക്തിയില്ല, അതിനാൽ അത് വിജയിക്കില്ല, – നെൽസൺ പറഞ്ഞു .
ക്യാരക്ടർ വർക്ക് ശരിയായി ചെയ്യാത്തതിനാൽ ഈ ആശയം ഉപേക്ഷിക്കേണ്ടിവന്നുവെന്നും നെൽസൺ പറഞ്ഞു . നെൽസന്റെ ഈ അഭിപ്രായങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ . ഇളക്കിമറിച്ചിരിക്കുന്നത്. നന്ദമുരി ബാലകൃഷ്ണ ആ വേഷം ചെയ്‌തിരുന്നതെങ്കിൽ അത് എങ്ങനെയിരുന്നേനെ എന്നാണ് ബാലയ്യയുടെ ആരാധകർ ചിന്തിക്കുന്നത്.
















Comments