സ്വതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ആത്മാവ്; ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സ്വതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ആത്മാവ്; ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 06:34 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർ ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് ക്യാമ്പെയ്ൻ നടക്കുന്നത്. സ്വതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ആത്മാവാണ് ത്രിവർണ പതാക. ഓരോ പൗരനും വളരെ വൈകാരികമായ ബന്ധമാണ് ദേശീയ പതാകയുമായുള്ളത്. രാജ്യത്തിന്റെ പുരോഗതിയ്‌ക്കായി, നല്ല നാളെയ്‌ക്കായി പോരാടാനുള്ള ഊർജ്ജമാണ് ദേശീയ പതാക എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ പങ്കെടുക്കുകയും സ്വാതന്ത്ര്യദിനത്തെ ഓർമ്മപ്പെടുത്തുന്ന ദിനത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പതാകയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിലും ഔദ്യോഗിക വെബ്‌സൈറ്റിലും പങ്കുവെയ്‌ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

The Tiranga symbolises the spirit of freedom and national unity. Every Indian has an emotional connect with the Tricolour and it inspires us to work harder to further national progress. I urge you all to take part in the #HarGharTiranga movement between 13th to 15th August.…

— Narendra Modi (@narendramodi) August 11, 2023

76-ാം സ്വാതന്ത്ര്യദിനവും ആഘോഷമാക്കാനുള്ള പദ്ധതിയിലാണ് കേന്ദ്രം. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നായി ആയിരങ്ങൾ ഡൽഹിയിൽ ഒത്തുച്ചേരും. ഗ്രാമത്തലവന്മാർ, അദ്ധ്യാപകർ, നഴ്‌സുമാർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, സെൻട്രൽ വിസ്ത യാഥാർത്ഥ്യമാക്കാനായി അക്ഷീണം പ്രവർത്തിച്ച നിർമ്മാണ തൊഴിലാളികൾ, ഖാദി തൊഴിലാളികൾ, ദേശീയ അവാർഡ് കരസ്ഥമാക്കിയ സ്‌കൂൾ അദ്ധ്യാപകർ, ഹർ ഘർ ജൽ യോജന പദ്ധതിയ്‌ക്കായി സഹായിച്ചവർ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താക്കൾ തുടങ്ങി നിരവധി പേർ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന് സാക്ഷ്യം വഹിക്കും.

ഘർ തിരംഗ ക്യാമ്പെയ്‌നൊപ്പം രാജ്യത്തിനായി പോരാടി സ്വജീവൻ ബലിയർപ്പിച്ചവരെ ഓർമ്മിക്കുന്നതിനായി മേരി മിട്ടി, മേരാ ദേശ് ക്യാമ്പെയ്‌നും നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ വൃക്ഷ തൈകളുമായി രാജ്യതലസ്ഥാനത്തെത്തും. തുടർന്ന് അമൃത് ഉദ്യാൻ എന്ന പേരിൽ പൂന്തോട്ടവും നിർമ്മിക്കും.

Tags: har ghar thirangapm modi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies