ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർ ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് ക്യാമ്പെയ്ൻ നടക്കുന്നത്. സ്വതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ആത്മാവാണ് ത്രിവർണ പതാക. ഓരോ പൗരനും വളരെ വൈകാരികമായ ബന്ധമാണ് ദേശീയ പതാകയുമായുള്ളത്. രാജ്യത്തിന്റെ പുരോഗതിയ്‌ക്കായി, നല്ല നാളെയ്‌ക്കായി പോരാടാനുള്ള ഊർജ്ജമാണ് ദേശീയ പതാക എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ പങ്കെടുക്കുകയും സ്വാതന്ത്ര്യദിനത്തെ ഓർമ്മപ്പെടുത്തുന്ന ദിനത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പതാകയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിലും ഔദ്യോഗിക വെബ്‌സൈറ്റിലും പങ്കുവെയ്‌ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
The Tiranga symbolises the spirit of freedom and national unity. Every Indian has an emotional connect with the Tricolour and it inspires us to work harder to further national progress. I urge you all to take part in the #HarGharTiranga movement between 13th to 15th August.…
— Narendra Modi (@narendramodi) August 11, 2023
76-ാം സ്വാതന്ത്ര്യദിനവും ആഘോഷമാക്കാനുള്ള പദ്ധതിയിലാണ് കേന്ദ്രം. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നായി ആയിരങ്ങൾ ഡൽഹിയിൽ ഒത്തുച്ചേരും. ഗ്രാമത്തലവന്മാർ, അദ്ധ്യാപകർ, നഴ്‌സുമാർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, സെൻട്രൽ വിസ്ത യാഥാർത്ഥ്യമാക്കാനായി അക്ഷീണം പ്രവർത്തിച്ച നിർമ്മാണ തൊഴിലാളികൾ, ഖാദി തൊഴിലാളികൾ, ദേശീയ അവാർഡ് കരസ്ഥമാക്കിയ സ്‌കൂൾ അദ്ധ്യാപകർ, ഹർ ഘർ ജൽ യോജന പദ്ധതിയ്‌ക്കായി സഹായിച്ചവർ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താക്കൾ തുടങ്ങി നിരവധി പേർ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന് സാക്ഷ്യം വഹിക്കും.
ഘർ തിരംഗ ക്യാമ്പെയ്‌നൊപ്പം രാജ്യത്തിനായി പോരാടി സ്വജീവൻ ബലിയർപ്പിച്ചവരെ ഓർമ്മിക്കുന്നതിനായി മേരി മിട്ടി, മേരാ ദേശ് ക്യാമ്പെയ്‌നും നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ വൃക്ഷ തൈകളുമായി രാജ്യതലസ്ഥാനത്തെത്തും. തുടർന്ന് അമൃത് ഉദ്യാൻ എന്ന പേരിൽ പൂന്തോട്ടവും നിർമ്മിക്കും.
Comments