ആരാധക ലോകം കാത്തിരിക്കുന്ന ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയുടെ ട്രെയിലറിന് വൻ വരവേൽപ്പ്. 24 മണിക്കൂറിനുള്ളിൽ 15 മില്യൺ വ്യൂസും 283 കെ ലൈക്കുമാണ് ട്രെയിലറിന് ലഭിച്ചത്. ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതാണ് ട്രെയിലർ.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു വരവേൽപ്പ് ലഭിക്കുന്നത്. ചിത്രത്തിലെ ‘കലാപകാര’ എന്ന ഗാനം ആറ് മില്യണിലധികം പേരാണ് ഇതുവരം കണ്ടത്. ഗാനവും ട്രെൻഡിംഗ് ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിലുണ്ട്.
ദുൽഖർ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് ജോഷിയാണ്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറർ ഫിലിംസും ചേർന്നാണ് കിംഗ് ഓഫ് കൊത്തയുടെ നിർമ്മാണം. ജേക്‌സ് ബിജോയിയും ഷാൻ റഹ്‌മാനും ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. റിതിക സിംഗ്, ഐശ്വര്യ ലക്ഷ്മി, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രം ഓഗസ്റ്റ് 24-ന് തിയേറ്ററുകളിലെത്തും.
Comments