ഹൈദരാബാദ്: തിരുപ്പതിയിൽ ആറുവയസ്സുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് അലിപിരി വാക്ക് വേയിൽ വെച്ചാണ് സംഭവം നടന്നത്. മാതാപിതാക്കൾക്കൊപ്പം നടക്കുന്ന സമയത്താണ് പുലി കുട്ടിയെ ആക്രമിച്ചത്. പെട്ടെന്നുള്ള ആക്രമത്തിൽ നിന്നും കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയിരുന്നു.
പോലീസെത്തിയാണ് കുട്ടിയുടെ മൃതദേഹാവിശിഷ്ടങ്ങൾ കണ്ടെടുത്തത്. തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടിയെ പുലി ആക്രമച്ചിരുന്നു.
















Comments