റിലീസ് ചെയ്ത് രണ്ടുദിവസം പിന്നിടുമ്പോള്‍ രജനി ചിത്രം ജയിലര്‍ തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയിലെ സൂപ്പര്‍ സ്റ്റാറുകള്‍ വിളിച്ച് പ്രതികരണം അറിയിച്ചെന്ന് സംവിധായകന്‍ നെല്‍സണ്‍ വെളിപ്പെടുത്തുന്നു.
”മോഹന്‍ലാല്‍ സര്‍ എന്നെ വിളിച്ചിരുന്നു. കേരളത്തില്‍ ഗംഭീര പ്രതികരണമാണെന്ന് പറഞ്ഞു. വിതരണക്കാരും ഒക്കെ വിളിച്ചു. തിയറ്ററുകളില്‍ വൈല്‍ഡ് റെസ്‌പോണ്‍സ് എന്നാണ് പറയുന്നത്. ശിവരാജ് കുമാര്‍ സാറും വിളിച്ചു. അവര്‍ പക്ഷേ പടം കണ്ടിട്ടില്ല. എല്ലാവര്‍ക്കും അവരുടേതായ ലെഗസിയും വാല്യുവുമുണ്ട്. അത് നമ്മള്‍ നഷ്ടമാക്കരുത്.”നെല്‍സണ്‍ പറയുന്നു.
മോഹന്‍ലാല്‍ സര്‍ എന്നെ വിളിച്ചിരുന്നു. കേരളത്തില്‍ നിന്നും ഭയങ്കര പ്രതികരണമാണെന്നും അദ്ദേഹത്തിന് ഒരുപാട് കോള്‍സ് വരുന്നുണ്ടെന്നും പറഞ്ഞു. തിയറ്ററുകളില്‍ വൈല്‍ഡ് മോഡ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ശിവരാജ് കുമാര്‍ സാറും വിളിക്കുകയുണ്ടായി. അദ്ദേഹം സിനിമ കണ്ടിട്ടില്ല, ”താങ്കള്‍ എന്താണ് എന്നെ വച്ച് ചെയ്തിരിക്കുന്നതെന്ന് അറിയില്ല. നിരന്തരം കോളുകള്‍വരുന്നു, ഗംഭീരം എന്നു പറയുന്നു. സിനിമയില്‍ എന്താണ് ചെയ്തതെന്നുപോലും എനിക്ക് അറിയില്ല. മൈസൂരില്‍ ഇന്നുപോയി സിനിമ കാണുമെന്ന് പറഞ്ഞു.” എന്നും അദ്ദേഹം പറഞ്ഞു.
അടുത്ത സിനിമ ചെയ്യുമ്പോള്‍ ഇങ്ങനെ ചെറിയ സീനുകളില്‍ തീര്‍ക്കാതെ ഇതിലും വലിയ കഥാപാത്രങ്ങള്‍ ചെയ്യാമെന്ന് അവര്‍ പറയുമ്പോള്‍ അതാണ് സന്തോഷം. എല്ലാവര്‍ക്കും അവരുടേതായ ലെഗസിയും വാല്യുവുമുണ്ട്. അത് നമ്മള്‍ നഷ്ടമാക്കരുത്. എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടി വരുന്ന ഓഡിയന്‍സിന് അതാണ് വേണ്ടത്. മോഹന്‍ലാല്‍ സര്‍ ഒക്കെ സ്‌ക്രീനില്‍ വരുമ്പോള്‍ നമുക്ക് തന്നെ ഒരു ഫീല്‍ കിട്ടും. തിയറ്ററിലും ആ പോയിന്റുകള്‍ എല്ലാം വര്‍ക്കൗട്ടായി എന്നും നെല്‍സണ്‍ പറഞ്ഞു.
Comments