മനുഷ്യരും അവരുടെ വളർത്തു മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധം നിർവചിക്കാനാവാത്ത ഒന്നാണ്. നായകളെയും പൂച്ചകളെയും പക്ഷികളെയുമാണ് മിക്കവരും വളർത്തുന്നത്. അവയെ സഹജീവി എന്ന നിലയിൽ പരിഗണിക്കുകയും സുഹൃത്തെന്ന നിലയിൽ കളിപ്പിക്കുകയും കുടുംബാംഗമെന്ന നിലയിൽ പരിഗണിക്കുകയും ചെയ്യുന്നു. എന്നാൽ ജീവിത രീതിയിൽ വന്ന മാറ്റവും തിരക്കേറിയ ജോലികളും മറ്റ് ഉത്തരവാദിത്തങ്ങളും വളർത്തുമൃഗങ്ങൾക്ക് ശരിയായ ശ്രദ്ധ നൽകുന്നതിൽ വെല്ലു വിളിയാകാറുണ്ട്.
ജോലി സമയങ്ങളിൽ ഇവയുടെ കാര്യങ്ങൾ അന്വേഷിക്കുക എന്നതും വേണ്ടത് ചെയ്യുക എന്നതും പ്രയാസകരമാണ്. ഇതിന് ഒരുപക്ഷെ ഉടമ വളരെ പാടുപെടേണ്ടതായി വന്നേക്കാം. ഇപ്പോഴിതാ വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നതിനായുള്ള വെല്ലുവിളികളെ മറികടക്കാൻ ബെംഗളൂരുവിലെ ഒരു യുവതി സ്വീകരിച്ച മാർഗ്ഗമാണ് ശ്രദ്ധേയമാകുന്നത്. വളർത്തുമൃഗങ്ങള തന്റെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്ന വേറിട്ട സമീപനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപ്പറ്റുന്നത്.
സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഒരു സ്ത്രീ തന്റെ വളർത്തു പൂച്ചയെ ഇരുചക്രവാഹനത്തിൽ കയറ്റി ജോലി സ്ഥലത്തേക്ക് കൊണ്ടു പോയതിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. പൂച്ചയെ ഒരു പിങ്ക് നിറത്തിലുള്ള ബാഗിനുള്ളിൽ സുരക്ഷിതമായി വെച്ചാണ് യാത്ര. റോഡിലൂടെ വളരെ കരുതലോടെയാണ് ഇവർ പൂച്ചയുമായി പോകുന്നത്. അനിർബർ റോയ് ദാസ് എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. സംഭവം വളരെ പെട്ടെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
Comments