തിയേറ്ററുകൾ കീഴടക്കി മുന്നേറുന്ന രജനികാന്ത് ചിത്രം ജയിലർ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ലുലു മാളിലെ പിവിആർ തിയേറ്ററിൽ കുടുംബസമേതം എത്തിയാണ് അദ്ദേഹം സിനിമ കണ്ടത്. ഭാര്യ കമല, മകൾ വീണ, ഭർത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, കൊച്ചു മകൻ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. സുരക്ഷ ഒഴിവാക്കിയാണ് മുഖ്യമന്ത്രിയും കുടുംബവും ജയിലിറിനെത്തിയത്.
വിവാദങ്ങൾ ആളിക്കത്തുമ്പോൾ മുഖ്യമന്ത്രിക്ക് സിനിമ കാണാൻ പോകുന്ന പതിവുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിട്ടുണ്ട്. മാസപ്പടി വിവാദം കത്തി നിൽക്കുമ്പോൾ മുഖ്യമന്ത്രിയും കുടുംബവും സിനിമയ്‌ക്കെത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ലോകത്തത്ത് നടക്കുന്ന എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന മരുമകൻ മന്ത്രി മാസപ്പടി വിവാദത്തിൽ മൗനം പാലിച്ച് മാളത്തിലൊളിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പരിഹസിച്ചിരുന്നു. ക്യാപ്റ്റനെന്നും ഇരട്ട ചങ്കനെന്നും വിളിക്കുന്ന മുഖ്യമന്ത്രിയും മൗനം തുടരുന്നതിലും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.
















Comments