ഡിസൈൻ കൊണ്ട് അടിപൊളിയായിരുന്നു 160 സിസി ശ്രേണിയിലിറങ്ങിയ ഹോണ്ടയുടെ എക്‌സ്-ബ്ലേഡ് ബൈക്ക്. ജാപ്പനീസ് നിർമ്മാതാക്കളായ ഹോണ്ട എക്‌സ്-ബ്ലേഡിന്റെ നിർമ്മാണം നിർത്തലാക്കിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. വിൽപ്പനയിലുണ്ടായ ഇടിവും മോശം സ്വീകാര്യതയുമാണ് ഈ തീരുമാനത്തിന് പിന്നില്ലെന്ന് കമ്പനി അറിയിച്ചു.
പുതുതായി വിപണിയിൽ അവതരിപ്പിച്ച ഹോണ്ട SP 160 മോട്ടോർസൈക്കിളിന്റെ ലോഞ്ചും എക്‌സ്-ബ്ലേഡിനെ പിന്തള്ളപ്പെടാൻ കാരണമായി. ഇതിന്റെ ഉത്പാദനം നിർത്തുന്നത് ചെവല് കുറയ്‌ക്കാൻ സഹായിക്കുമെന്ന് വൃത്തങ്ങളറിയിച്ചു. ഹോണ്ടയുടെ തന്നെ യൂണികോണിനും സ്‌പോർട്ടിയർ ഹോണ്ട ഹോർനെറ്റ് മോട്ടോർ സൈക്കിളിനും ഇടയിലായിരുന്നു ഇതിന്റെ സ്ഥാനം. ഇരു മോഡലുകളുടെയും സമ്മേളിക്കലായിരുന്നു എക്‌സ്-ബ്ലേഡ്. എന്നാൽ കമ്പനി നൽകിയ വാഗ്ദാനങ്ങളിൽ പലതും പാലിക്കാൻ എക്‌സ്-ബ്ലേഡിന് കഴിഞ്ഞില്ലെന്നതാണ് വസ്തുത.
എൽഐഡി ഹെഡ് ലാമ്പ്, എൽഐഡി ടെയിൽ ലൈറ്റ്, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ഡിജിറ്റൽ ക്ലോക്ക്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഹസാർഡ് ലൈറ്റ് സ്വിച്ച്, ചെത്തി ഒരുക്കിയ ഫ്യുവൽ ടാങ്ക് എന്നിവയായിരുന്നു ഈ ബൈക്കിന്റെ പ്രധാന സവിശേഷതകൾ. 2018 മാർച്ചിലാണ് ഹോണ്ട എക്‌സ്-ബ്ലേഡ് വിപണിയിൽ അവതരിപ്പിച്ചത്.
Comments