പത്തനംതിട്ട: തിരുവല്ലയിൽ ചതുപ്പിൽനിന്ന് മരിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. പോസ്റ്റുമോർട്ടത്തില് കൊലപാതകത്തിന് സാധ്യതയുള്ള തെളിവുകൾ കിട്ടിയിട്ടില്ലെന്നാണ് വിവരം.
കുട്ടിയുടെ മൃതദേഹത്തിൽ സംശയകരമായ പരിക്കുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിന് മൂന്നു മുതൽ അഞ്ച് ദിവസം വരെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ കുട്ടിയുടെ കെെകാലുകൾ നഷ്ടടമായത് പട്ടികടിച്ചതിനാലാകാം എന്നാണ് നിഗമനം. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്.
മരണത്തിലെ ദുരുഹത മാറ്റാനായി ആന്തരിക അവയവങ്ങളുടെ രാസ പരിശോധന നടത്താനാണ് തീരുമാനം. അതേസമയം മരിച്ച ശേഷം തന്നെയാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ സമീപ പ്രദേശങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
Comments