നായ്‌ക്കൾ ഏറ്റവും നന്ദിയുള്ള മൃഗങ്ങളാണെന്ന് നാം കേട്ടിട്ടുണ്ട്. വീട്ടിൽ നായ്‌ക്കളെ വളർത്തുന്നവരും ഇനി വളർത്താൻ ആഗ്രഹിക്കുന്നവരും നമുക്കിടിയിലുണ്ടാകാം. നായയ്‌ക്കളെ അരുമയായി വളർത്തുക എന്നതിലുപരി കാവലിനായി നിർത്തുന്നവരും ഏറെയാണ്. മികച്ച കാവൽ നായ്‌ക്കളിൽ ബുദ്ധി കൂർമ്മത, ഭയമില്ലായ്മ, ആത്മാർത്ഥത, ധൈര്യം എന്നിവ പ്രകടമായിരിക്കും. അത്തരം ചില മികച്ച കാവൽ നായ്‌ക്കളെക്കുറിച്ച് പരിചപ്പെടാം..
റോട്ട് വീലർ
റോട്ട് വീലർ നായ വിഭാഗങ്ങൾക്കുള്ള ആരാധകവൃന്ദം വേറിട്ടതാണ്. കാവലിന് പേരു കേട്ട ഇനമായ ഇവയ്‌ക്ക് കൃത്യമായ പരിശീലനം നൽകിയില്ലെങ്കിൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളവയാണ് ഇവ.
ഡോബർമാൻ പിഞ്ചെർ

മികച്ച കാവൽനായ്‌ക്കളിലൊന്ന്. മെലിഞ്ഞ ശരീരം, കരുത്തുറ്റ പേശികൾ, വേഗം, പേടിയില്ലായ്മ എന്നിവയാണ് ഇവയുടെ പ്രത്യേകത. വ്യായാമം വളരെ ആവശ്യമാണ് ഇവയ്‌ക്ക്്.
ജർമ്മൻ ഷെപ്പേഡ്
ലോകമെമ്പാടും ഏറെ ആരാധകരുള്ള വളർത്തു നായ്‌ക്കാളാണ് ജർമ്മൻ ഷെപ്പേഡ് വിഭാഗക്കാർ. നീളമേറിയ രോമമാണ് ഇവയ്‌ക്കുള്ളത്. എപ്പോഴും ഗൗരവ സ്വഭാവം ഇവരിൽ പ്രകടമായിരിക്കും.
കെയ്‌നി കോർസോ
കെയ്‌നി കോർസോ എന്ന ലാറ്റിൻ പേരിന് അർഥം ബോഡിഗാർഡ് ഡോഗ് എന്നാണ്. ഇറ്റാലിയർ മാസ്റ്റിഫ് എന്നും പേരുള്ള ഇവർ പരിചയമില്ലാത്തവരെ കണ്ടാൽ അക്രമാസക്തരാകും. കൃത്യമായ പരിശീലനം ഇവയ്‌ക്ക് ആവശ്യമാണ്.
ചെസപീക് ബേ റിട്രീവർ
വേട്ട നായ്‌ക്കളാണ് ഇവ. വേട്ടയാടുന്ന ജലപ്പക്ഷികളെ കരയിലെത്തിക്കാൻ വേട്ടക്കാർ ഇവയെ ഉപയോഗപ്പെടുത്തുന്നു. വെള്ളത്തിൽ നീന്താൻ കഴിയുന്ന വാട്ടർപ്രൂഫ് രോമങ്ങളാണ് പ്രധാന പ്രത്യേകതയായി ഇക്കൂട്ടർക്ക് വരുന്നത്. കാവലിനും യോജിച്ച നായക്കളാണിവ.
Comments