കൊച്ചി: കളളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ കൊച്ചിയിൽ ഇഡി കസ്റ്റഡിയിൽ. ചെന്നൈയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോകിനെ കസ്റ്റഡിയിലെടുത്തത്. സെന്തിൽ ബാലാജി പ്രതിയായ കോഴ വാങ്ങിയ കേസിൽ അശോക് കുമാറിനെയും തമിഴ്‌നാട് വിജിലൻസ് പ്രതി ചേർത്തിരുന്നു. ചെന്നൈ പ്രിൻസിപ്പിൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ അശോക് കുമാറിനെയും ബിനാമിയായി പരാമർശിച്ചിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് തവണ ഇഡി നോട്ടീസ് അയച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടികാട്ടി അശോക് കുമാർ ഹാജരായില്ല. രണ്ടു ദിവസങ്ങൾക്കു മുമ്പ് അശോക് കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഇഡി കണ്ടുകെട്ടിയിരുന്നു. 2.49 കോടി രൂപയുടെ കരൂരിലെ സ്ഥലം അശോക് കുമാറിന്റെ ഭാര്യാ മാതാവ്, സെന്തിൽ ബാലാജിയുടെ ബിനാമിയായി വാങ്ങിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇന്ന് വൈകിട്ടോടെ വൈകീട്ടോടെ ചെന്നൈയിൽ എത്തിക്കുന്ന അശോക് കുമാറിനെ നാളെ് ചെന്നൈ പ്രിൻസിപ്പിൽ സെഷൻസ് കോടതിയിൽ ഹാജരാക്കും.
















Comments