ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നിന്ന് ഹർ ഘർ തിരംഗ ക്യാമ്പെയിന് തുടക്കം കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ പിക്ചർ ദേശീയപതാകയാക്കി മാറ്റുകയും ചെയ്തു അദ്ദേഹം.
ആസാദി കാ അമൃത് മഹോത്സവിൽ സജീവമായി പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിന്റെ ഭാഗമായി 4.5 കോടി ദേശീയ പതാകയാണ് കഴിഞ്ഞ വർഷം ഉയർത്തിയത്. ഈ വർഷവും സമാനമായ രീതിയിൽ ബൃഹത്തായ ആഘോഷങ്ങൾക്കാണ് പദ്ധതിയിടുന്നത്. ഇന്ത്യ വിഭജന ദിനമായ ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ത്യ വിഭജനം അനുസ്മരിച്ചും മരണമടഞ്ഞവർക്ക് ആദാരഞ്ജലികൾ അർപ്പിച്ചും ജാഥകൾ സംഘടിപ്പിക്കും. ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിന്റെ ഭാഗമായി അവധി ദിവസമായ ഇന്നലെയും സ്‌കൂളുകളിൽ വൻ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്.
മേരി മതി മേരാ ദേശ്- എന്റെ മണ്ണ്, എന്റെ ദേശം ക്യാമ്പെയ്‌നിന്റെ ഭാഗമായി രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ചവരെ ആദരിക്കുന്നതിനായി മൺ ചെരാതുകൾ തെളിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. സ്വാതന്ത്ര്യസമരസേനാനികൾ, സായുധ സേനാംഗങ്ങൾ, കേന്ദ്ര-പോലീസ് സേനകൾ എന്നിവരുടെ കുടുംബാംഗങ്ങളെ ആദരിക്കും.
Comments