300 കോടി ക്ലബിലേക്ക് ജയിലർ. റിലീസിന് മൂന്ന് ദിവസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ, തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം നേടിയത് 80 കോടിയിലധികമാണ്. കേരളത്തിൽ നിന്ന് ഞായറാഴ്ച മാത്രം ലഭിച്ചത് ഏഴ് കോടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റാണ് ചിത്രമെന്ന് കണക്കുകൾ തെളിയ്‌ക്കുന്നു.
വ്യാഴാഴ്ച റിലീസ് ചെയ്ത ജയിലർ ആദ്യ ദിനം തന്നെ 48.35 കോടി രൂപയുടെ മികച്ച കളക്ഷൻ നേടി. വെള്ളിയാഴ്ച ചിത്രം 25.75 കോടിയും ശനിയാഴ്ച 35 കോടിയും നേടിയതായി ട്രേഡ് അഗ്രഗേറ്റർ സാക്‌നിൽക് പറയുന്നു. നാലാം ദിവസം ചിത്രം 38 കോടിയാണ് നേടിയതെന്ന് വെബ്സൈറ്റ് പറയുന്നു. 127 കോടി രൂപയാണ് ചിത്രത്തിന് ഇന്ത്യയിൽ നിന്ന് മാത്രം ലഭിച്ചത്. ഓഗസ്റ്റ് 15-നും അവധിയായതിനാൽ കലക്ഷൻ ഉയരുമെന്നു തന്നെയാണ് കണക്കുകൂട്ടൽ. ആറാം ദിനം ചിത്രം നാനൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യക്ക് പുറത്തും ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിക്കുന്നത്. ഓസ്‌ട്രേലിയയിൽ ചിത്രം വൺ മില്യൺ ക്ലബ്ബിലെത്തി. യുകെയിൽ ഒരു തമിഴ് സിനിമയ്‌ക്ക് ആദ്യമായാണ് ഇത്രമാത്രം ഓപ്പണിംഗ് കളക്ഷൻ ലഭിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുമാർ പറയുന്നത്. 900K കളക്ഷനാണ് അമേരിക്കയിൽ ചിത്രത്തിന് ലഭിച്ചത്.
















Comments