ന്യൂഡൽഹി: ഇന്ത്യയുടെ വിഭജന ഭീകരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഭജന വേളയിൽ വീരമൃത്യു വരിച്ച ധീരർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ജനങ്ങളുടെ അക്കാലത്തെ ദുരിതങ്ങൾ അനുസ്മരിക്കുകയും ചെയ്ത പ്രധാനമന്ത്രി രാജ്യത്തിനുണ്ടായ നഷ്ടങ്ങളിൽ വിതുമ്പി.
വിഭജന വേളയിൽ ജീവൻ നഷ്ടപ്പെട്ട ധീരരെ അനുസ്മരിക്കാനുളള ദിനമാണ് ഇന്നെന്ന് അദ്ദേഹം പറഞ്ഞു. വിഭജന കാലഘട്ടത്തിലെ വലിയ തോതിലുള്ള വർഗീയ കലാപങ്ങളെയും അനുസ്മരണത്തിൽ പ്രധാനമന്ത്രി പരാമർശിച്ചു.
കുടിയേറ്റത്തിന് നിർബന്ധിതരായവരുടെ കഷ്ടതകളുടെയും പോരാട്ടങ്ങളുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2021ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്.
Comments