1199 ലെ അത്തം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
അത്തം നക്ഷത്രത്തിലെ ആളുകൾക്ക് ചില പ്രത്യേകതകളുണ്ട്. അവർ പൊക്കമുള്ളവരായിരിക്കും, പക്ഷേ അവരുടെ കൈകൾ ചെറുതായിരിക്കാം. അവർക്ക് സുന്ദരമായ ഒരു പുഞ്ചിരി ഉണ്ടാകും. അവർ മറ്റുള്ളവരിൽ നിന്ന് വിമർശനം കേൾക്കേണ്ടിവരും. അവർ പെട്ടെന്ന് ഉയർന്നു വരും, എന്നാൽ അവർ അത്പോലെ പെട്ടന്ന് അധഃപതിച്ചുപോകും. അവരുടെ ജീവിതത്തിൽ എപ്പോഴും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. അവർ എത്ര നല്ല കുടുംബത്തിൽ ജനിച്ചാലും അവർക്ക് പിതാവുമായോ മതവുമായോ ആത്മബന്ധം ഉണ്ടാകണമെന്നില്ല. അവർ ദ്രോഹിക്കുന്നവരോട് ക്ഷമിക്കും, എന്നാൽ അവർ വികാരാധീനരാകുകയാണെങ്കിൽ അവരെ നിയന്ത്രിക്കാൻ പ്രയാസമാണ്. അവർ ദ്രോഹിക്കുന്ന വ്യക്തിയെ ഉപദ്രവിക്കില്ല, പക്ഷേ അവർ അവരുടെ ഏറ്റവും പ്രിയപ്പെട്ടവരുടെ അടുത്തു പ്രതികാരം ചെയ്യും. ഇവരുടെ സുവർണ കാലം 30 നും 55 നും ഇടയിലാണ്. അവർ കൗശലമുള്ളവരായിരിക്കും. കുഴപ്പം പിടിച്ച കാര്യങ്ങളിൽ ഇടപെടുകയും അവസാനം പെട്ടുപോകുകയും ചെയ്യുക എന്നത് ഈ നക്ഷത്രത്തിലെ സ്ത്രീകളുടെ പ്രത്യേകതയാണ്. പുരുഷന്മാർക്ക് 26 നും 30 നും ഇടയിൽ വിവാഹം നടക്കും. 22 വയസ്സിനുള്ളിൽ സ്ത്രീകൾ ഒരു പ്രണയത്തിൽ അകപ്പെടുകയും അത് നഷ്ടപ്പെടുകയും ചെയ്യും. അവരുടെ വിവാഹകാലം 21 നും 25 നും ഇടയിലാണ്. അത് കഴിഞ്ഞാൽ 27 നും 30 നും ഇടയിൽ അവർ വിവാഹം കഴിക്കും. പൊതുവെ ഇവരെ പറ്റി പാദ ദോഷമുള്ള നക്ഷത്രമാണ് എന്നൊരു ആരോപണം ഉണ്ട്. എന്നാൽ എല്ലാവരുടെയും കാര്യത്തിൽ ഇങ്ങനെ സംഭവിക്കണം എന്നില്ല. ഒന്നാം പാദത്തിൽ ആണ് ജനനം എങ്കിൽ അച്ഛനും രണ്ടാം പാദത്തിൽ ആണെങ്കിൽ അമ്മാവനും മൂന്നാം പാദത്തിൽ ആണെങ്കിൽ തനിക്കു തന്നെയും നാലാം പാദത്തിൽ ആണെങ്കിൽ അമ്മയ്‌ക്കും ദോഷമാണ്. ജനന സമയം നോക്കി വേണം ഇത്തരം കാര്യങ്ങളിൽ അന്തിമ അഭിപ്രായം രേഖപ്പെടുത്താൻ.
ചിങ്ങം
വളരെക്കാലമായി പരിശ്രമിച്ചു കൊണ്ടിരുന്ന വിദേശ യോഗം അനുഭവത്തിൽ വരും. വര്ഷങ്ങളായി പ്രവാസികൾ ആയിരുന്നവർക്ക് കുടുംബമായി ഓണം ആഘോഷിക്കാൻ ഉള്ള അവസരം വന്നു ചേരും.കൃഷി പക്ഷി മൃഗാദികൾ ആയി ബന്ധപെട്ടു തൊഴിലിൽ വൻ ലാഭം ഉണ്ടാകും. വരവിൽ കവിഞ്ഞ ചിലവ് വരും എന്നതിനാൽ സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് ഗുണം ചെയ്യും. വാക്കുകളിലെ അബദ്ധം കാരണം ദമ്പതികൾ തമ്മിൽ കലഹിച്ചേക്കാം
കന്നി
പുതിയ ഗൃഹം പുതു വസ്ത്രം ഒക്കെയും ഫലം. എന്നാൽ ചിലർക്ക് പന്ത്രണ്ടിൽ ശുക്രന്റെ സഞ്ചാരം കാര്യതടസം ആയുധപീഡ തസ്കര ഭയം എന്നിവക്ക് സാധ്യത. ഇഷ്ടദേവനെ കണ്ടു വണങ്ങുന്നത് മനസമാധാനം കിട്ടാൻ ഉചിതമാണ്. തൊഴിൽ പരമായി പുതിയ അവസരങ്ങളും നേട്ടങ്ങളും വന്നു ചേരും.രാഷ്‌ട്രീയക്കാർക്ക് തിരെഞ്ഞെടുപ്പിൽ വിജയസാധ്യത കൂടും. ചിലർക്ക് അനാവശ്യ കൂട്ടുകെട്ടുകൾ ധനനാശം ഉണ്ടാക്കും.
തുലാം
കുടുംബ ബന്ധുജനങ്ങൾ ആയി അഭിപ്രായ വ്യത്യസം കലഹം ഒക്കെയും ഉണ്ടാകും. പിതാവിന്റെ സ്ഥാനത്തുള്ളവർക്ക് പലവിധ ക്ലേശങ്ങൾ വന്നേക്കാം. കഷ്ടതകൾ നിറഞ്ഞ അദ്ധ്വാന കൂടുതൽ ഉള്ള തൊഴിൽ ചെയ്യേണ്ടി വരുകയും എന്നാൽ അതിനു തക്കതായ പ്രതിഫലം ലഭിക്കാതെയും വരും. സാമ്പത്തിക സഹായം ചെയുമ്പോൾ വളരെ സൂക്ഷിക്കേണ്ട സമയം ആണ്. സാമ്പത്തിക ചതിയിൽ അകപ്പെടാതെ നോക്കുക. കൃഷി സംബന്ധമായ തൊഴിൽ ചെയുന്നവർക്ക് വിഭവ നാശം യോഗം.
വൃശ്ചികം
കലാകാരന്മാരെ സംബന്ധിച്ചു തങ്ങളുടെ മേഖലയിൽ പ്രശസ്തിയും അന്യജനങ്ങളാൽ ആദരിക്കപ്പെടുകയും ചെയ്യും. നീചസ്ത്രീ സംസർഗം, സ്ത്രീകൾ മൂലം ധനനഷ്ടം, ദാമ്പത്യത്തിൽ നീതി പുലർത്താത്ത അവസ്ഥ, മാനഹാനി, മറ്റു ലൈംഗീക രോഗങ്ങൾ ഒക്കെയും അനുഭവത്തിൽ വരാം. ഉദര രോഗങ്ങൾ വന്നേക്കാം. ഭക്ഷണ കാര്യത്തിൽ ശ്രദ്ധ ചെലുത്തുക.ഭക്ഷ്യ വിഷബാധ ഏൽക്കാൻ സാധ്യത. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ ഇരുന്നാൽ ദുരിതം കുറയും.
ധനു
ഉന്മാദ രോഗങ്ങൾ ഉള്ളവർക്കു അത് കൂടുന്ന സമയം ആണ്. വിദ്യാർഥികളെ സംബന്ധിച്ചു മറവി കാരണം പഠിച്ച വിഷയങ്ങൾ മറന്നു പോകാൻ സാധ്യത ഉണ്ട്. സഹോദര സ്ഥാനത്തു ഉള്ളവർക്ക് നാശം ഫലം. അതീവ കോപ ശീലം നിയന്ത്രിച്ചു ക്ഷമാശീലം വർധിപ്പിക്കുന്നത് ശീലിച്ചില്ല എങ്കിൽ വലിയ വില നൽകേണ്ടി വരും. പ്രമേഹം ഉള്ളവർ ഭക്ഷണ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഗുണം ചെയ്യും. തന്നിഷ്ട പ്രകാരം ഉള്ള പ്രവർത്തികൾ തന്റേടി എന്ന പേര് കൊണ്ട് വരുന്ന കാലം ആണ്.
മകരം
വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. വിവാഹശേഷം ഉയർച്ച ധനനേട്ടം എവിടെയും ഒരു സ്ഥാനം എന്നിവ പ്രതീക്ഷിക്കാം. ചിലർക്ക് എല്ലാ കാര്യങ്ങളിലും അലസത, ഒന്നിലും താല്പര്യം ഇല്ലാത്ത അവസ്ഥ ഒക്കെ അനുഭവപ്പെടും. ഈ സമയത്ത് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രവജ്യ യോഗം സംഭവിക്കും. സഹോദരയോഗകുറവ് സഹോദര സ്ഥാനത്തു ഉള്ളവർ ആയി അഭിപ്രായ വ്യത്യാസം ഒക്കെയും വന്നു ഭവിക്കും. മാതൃ ദോഷം മാതാവും ആയി കലഹം ഒക്കെ അനുഭവിക്കേണ്ടി വന്നേക്കാം
കുംഭം
ചൂതുകളി ചീട്ടുകളി ലോട്ടറി എന്നിവയിൽ കൂടി ചിലർക്ക് ധനലാഭം വന്നു ചേരും. ഒരു ലക്‌ഷ്യം മുന്നിൽ കണ്ടു പ്രവർത്തിക്കുന്നവർ വിജയം കണ്ടെത്തും. അന്യസ്ത്രീ ബന്ധം, സൗന്ദര്യ ധാമങ്ങളിൽ ഭോഗസുഖം, അമിതാഡംബരം ഒക്കെയും വന്നു ഭവിക്കും. രാഷ്‌ട്രീയത്തിൽ ഉള്ളവർ ശോഭിക്കുന്ന കാലം ആണ്. അന്യദേശവാസം, ഭൂമി ലാഭം, കൃഷി പക്ഷി കൊണ്ടുള്ള ലാഭം, മൃഗ പരിപാലനത്തിൽ ലാഭം എന്നിവയൊക്കെ അനുഭവത്തിൽ വരും. ദാനധർമങ്ങളിൽ താല്പര്യവും വിശ്വാസവും ഉണ്ടാകും.
മീനം
വിദ്യാർത്ഥികൾക്ക് വിദ്യാതടസം നേരിടാൻ യോഗം ഉള്ള സമയം ആണ്. മദ്യാസക്തി കൂടും. വാക്ക് അറം പറ്റി ദുഖിക്കേണ്ടി വരും. കുടുംബസ്വത്തു വിൽക്കേണ്ടി വരും. സർക്കാർ സംബന്ധമായി ജോലി ചെയ്യുന്നവർക്ക് ഗുണഫലങ്ങൾ ലഭിക്കും. ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ ചെയ്യാൻ ഉള്ള യോഗം ഉണ്ട്. എപ്പോഴും യാത്ര ചെയേണ്ടി വരുക, സ്ത്രീകളുമായി കൂട്ടുകൂടി അബദ്ധത്തിൽ ചെന്ന് ചാടുക, അത് വഴി സ്ത്രീ വിരോധം ഒക്കെ ഫലം. ചിലർക്ക് പ്രേമകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും.
മേടം
അത്തം നക്ഷത്രക്കാർക്ക് തൊഴിൽ നഷ്ടവും മാനഹാനിയും ആണ് മേടം വിഷുഫലം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധ പാലിക്കുക. എന്നാൽ സർക്കാർ തലത്തിൽ ഗുണഫലങ്ങൾ ലഭിക്കും. എന്നാൽ തൊഴിൽ മേഖലയോട് ബന്ധപ്പെട്ടു യാത്രകൾ കൂടും. എന്നാൽ ശുക്രൻ ഉച്ചരാശിയിൽ നിൽക്കുന്നവർക്ക് പ്രശസ്തിയും അവാർഡും സമ്മാനങ്ങളും യോഗം ഉണ്ട്. ഇവർ എല്ലാവിധ ഭാഗ്യങ്ങളും സിദ്ധിക്കും. ആയതിനാൽ ഗ്രഹനില നിരൂപണം നടത്തി ഉചിതമായ പരിഹാരങ്ങൾ ചെയുക.
ഇടവം
മാതാവിന് രോഗദുരിതം വർധിക്കുന്ന സമയം ആണ്. വ്യാഴ ദശയിൽ ഉള്ളവർ ദശാപഹാര കാലങ്ങളിലെ അധിപൻ മാരെ പ്രീതിപ്പെടുത്തുന്നത് വാഹനാപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. വാതരോഗങ്ങളും ശ്വാസകോശ രോഗങ്ങളും വർദ്ധിക്കുന്ന സമയം ആണ്. വ്യാഴത്തിന്റെ രാശി മാറ്റം ഈശ്വരാനുഗ്രഹം കൊണ്ട് വരും. പിതാവിൽ നിന്നുള്ള ഗുണഫലങ്ങൾ വർദ്ധിക്കും. ചിലർക്ക് പുണ്യതീര്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ ഭാഗ്യം വന്നു ചേരും.
മിഥുനം
വിദ്യാർത്ഥികളെ സംബന്ധിച്ചു പഠന സാദ്ധ്യതകൾ വന്നു ചേരും. സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ ജോലിയിൽ സ്ഥാനക്കയറ്റം ധനലാഭം ബിസിനസ്സ് പുരോഗതി കുടുംബ സുഖം നവീന ഗൃഹലാഭ യോഗം കുടുംബ ബന്ധുജന പ്രീതി വ്യവഹാര വിജയം എന്നി ഗുണഫലങ്ങൾ അനുഭവത്തിൽ വരം. എന്നാൽ ചിലർക്ക് ജാതകത്തിലെ ബുധന്റെ അനിഷ്ട സ്ഥാനത്തിന്റെ ഫലം കൊണ്ട് ശത്രു ശല്യം അപവാദവും അന്യരുടെ ചീത്തയും കേൾക്കേണ്ടി വരും.
കർക്കടകം
വിദേശവാസയോഗം, വാഹനഭാഗ്യം ഒക്കെ അനുഭവത്തിൽ വരും. നിഗൂഢ ശാസ്ത്രങ്ങളിൽ അറിവ് നേടുക, മദ്യത്തിൽ താല്പര്യം വർദ്ധിക്കുക, കുടുംബ സ്വത്തുക്കൾ തടസം നേരിടുക. എന്നാൽ ഇഷ്ട ഭക്ഷണ സമൃദ്ധിയും ഫലം. മതപരമായ പ്രാർത്ഥനകളിൽ താല്പര്യം കൂടുകയും മഹാ ദേവാലയങ്ങൾ ദർശിക്കാനും യോഗം ഉണ്ട്. കുടുംബത്തിൽ മനസ്സമാധാനവും സന്തോഷവും ഐക്യവും വന്നു ചേരും. സന്താനങ്ങളെ കൊണ്ട് ഗുണങ്ങൾ ഉണ്ടാകും.
പൊതുവിൽ വര്ഷം ഗുണകരമല്ല. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. അവരുടെ വിയോഗം വരെ സംഭവിക്കാൻ സാധ്യത ഉണ്ട്. സഹോദര സ്ഥാനീയർക്കും അത്ര ഗുണമായിരിക്കില്ല. അന്യസ്ത്രീ ബന്ധങ്ങൾ ഒഴിവാക്കുക ആയിരിയ്‌ക്കും ഉചിതം. അല്ലാത്ത പക്ഷം ധനനഷ്ടം മാനഹാനി മാത്രമല്ല രോഗങ്ങൾ വരെ വന്നു ഭവിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August 06 to 2024 August
Comments