തിരുവനന്തപുരം: ഇന്ത്യയുടെ അടുത്ത അഭിമാന ദൗത്യമായ ആദിത്യ-എൽ വണ്ണിന്റെ വിക്ഷേപണം ഓഗസ്റ്റ് 26-ന് നടത്താനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്. പിഎസ്എൽവി-എക്സ്എൽ വിക്ഷേപണ വാഹനത്തിൽ വിക്ഷേപിക്കാനാണ് പദ്ധതി. ആദിത്യ-എൽ1 ഉപഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ ഐഎസ്ആർഒ പങ്കുവച്ചിട്ടുണ്ട്. ബെംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്സി) വികസിപ്പിച്ചെടുത്ത ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ എസ്ഡിഎസ്സി-ഷാറിൽ എത്തി.
PSLV-C57/Aditya-L1 Mission:
Aditya-L1, the first space-based Indian observatory to study the Sun ☀️, is getting ready for the launch.
The satellite realised at the U R Rao Satellite Centre (URSC), Bengaluru has arrived at SDSC-SHAR, Sriharikota.
More pics… pic.twitter.com/JSJiOBSHp1
— ISRO (@isro) August 14, 2023
സൗരാന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ ആസൂത്രണം ചെയ്തിരിക്കുന്ന ദൗത്യമാണ് ആദിത്യ എൽ1. ഐഎസ്ആർഒയും മറ്റ് വിവിധ ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങളും രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചതാണ് ആദിത്യ എൽ1. ഇസ്രോയുടെ ചരിത്ര ദൗത്യമാകും ഇത്. സൂര്യനെ നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ദൗത്യമാണിത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള എൽ 1 പോയിന്റിന് ചുറ്റുമുള്ള പരിക്രമണപഥത്തിലാകും ആദിത്യ എൽ1 ഭ്രമണം ചെയ്യുക. സൗര അന്തരീക്ഷം, സൗര കാന്തിക കൊടുങ്കാറ്റുകൾ, ഭൂമിക്ക് ചുറ്റുമുള്ള പരിസ്ഥിതിയിൽ അവയുടെ സ്വാധീനം എന്നിവ പഠിക്കും.
സൂര്യഭഗവാനുമായി ബന്ധപ്പെട്ട സംസ്‌കൃത പദമായ ‘ ആദിത്യ’ എന്ന വാക്കാണ് ദൗത്യത്തിന് നൽകിയിരിക്കുന്നത്. സൺ-എർത്ത് സിസ്റ്റത്തിന്റെ ലഗ്രാഞ്ച് പോയിന്റ് 1 ആണ് എൽ1. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഈ ലാഗ്രാഞ്ച് പോയിന്റ് 1 ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ-എൽ 1 ന്റെ പേടകം സ്ഥാപിക്കുക. 2008 ജനുവരിയിൽ ബഹിരാകാശ ഗവേഷണത്തിനുള്ള ഉപദേശക സമിതിയാണ് ആദിത്യ-എൽ 1 ഒരു ദൗത്യമായി വിഭാവനം ചെയ്തത്.
ആദിത്യ എൽ-1 26-ന് വിക്ഷേപിക്കാൻ പദ്ധതിയിട്ട് ഇസ്രോ ; ദൗത്യത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ
സോളാർ കൊറോണയെക്കുറിച്ച് പഠിക്കാൻ കൊറോണഗ്രാഫുള്ള ലോ എർത്ത് ഒബ്‌സർവേഷൻ (എൽഇഒ) എന്ന ചെറിയ 400 കിലോഗ്രാം ഉപഗ്രഹമായാണ് ഇത് ആദ്യം വിഭാവനം ചെയ്തത്. 2016-2017 സാമ്പത്തിക വർഷത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ 3 കോടി രൂപ ബജറ്റിൽ വകയിരുത്തി. ദൗത്യത്തിന്റെ വ്യാപ്തി പിന്നീട് വിപുലീകരിക്കുകയായിരുന്നു.
















Comments