ജയിലർ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന വേളയിൽ ആദ്യപ്രതികരണവുമായി സൂപ്പർ താരം രജനീകാന്ത്. ഋഷികേശിലെ ദയാനന്ദ സ്വാമി ആശ്രമത്തിലെ ദയാനന്ദ സ്വാമിയുമായി സംവദിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Superstar FIRST speech after Jailer release.
“#Jailer released with lot of expectations. Swamiji said don’t worry, picture will become HIT. If he himself says, then #Jailer is hit only” – #Rajinikanth pic.twitter.com/jEiGdzbJsd
— Manobala Vijayabalan (@ManobalaV) August 12, 2023
ഒരുപാട് പ്രതീക്ഷയോടെയാണ് ജയിലർ റിലീസിനെത്തിയത്. ആശ്രമത്തിൽ എത്തിയപ്പോൾ സ്വാമിജിയുടെ അനുഗ്രഹം വാങ്ങി. ജയിലർ തന്നെയായിരുന്നു എന്റെ മനസ്സിൽ. വിഷമിക്കേണ്ട, ജയിലർ ഹിറ്റാകുമെന്നായിരുന്നു സ്വാമിജിയുടെ മറുപടി. അദ്ദേഹം പറഞ്ഞാൽ അത് നടക്കുക തന്നെ ചെയ്യും-വീഡിയോ ദൃശ്യങ്ങളിൽ പറയുന്നു.
ഒരു കൂട്ടം ആൺകുട്ടികളെയും അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. ആശ്രമത്തിലുണ്ടായിരുന്നവർ വൻ കരഘോഷത്തോടെയാണ് രജനീകാന്തിനെ സ്വീകരിച്ചത്. ജയിലർ ഇറങ്ങിയതിന് പിന്നാലെ ആത്മീയ യാത്രയിലാണ് താരം. അടുത്തിടെ ഹിമാലയത്തിൽ നിന്നുള്ള ചിത്രവും ബദരീനാഥ് ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
300 കോടി ക്ലബ്ബിനരികെയാണ് ജയിലർ. റിലീസിന് മൂന്ന് ദിവസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ, തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം നേടിയത് 80 കോടിയിലധികമാണ്. കേരളത്തിൽ നിന്ന് ഞായറാഴ്ച മാത്രം ലഭിച്ചത് ഏഴ് കോടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റാണ് ചിത്രമെന്ന് കണക്കുകൾ തെളിയ്‌ക്കുന്നു.127 കോടി രൂപയാണ് ചിത്രത്തിന് ഇന്ത്യയിൽ നിന്ന് മാത്രം ലഭിച്ചത്. ഓഗസ്റ്റ് 15-നും അവധിയായതിനാൽ കലക്ഷൻ ഉയരുമെന്നു തന്നെയാണ് കണക്കുകൂട്ടൽ. ആറാം ദിനം ചിത്രം നാനൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
















Comments