ന്യൂഡൽഹി: ത്രിവർണ്ണ പതാകയൊടൊപ്പമുളള സെൽഫികൾ പങ്കുവെക്കാനുള്ള പ്രധാനമന്ത്രിയുടെ ഹർഘർ തിരംഗ ക്യാമ്പയിൻ ഏറ്റടുത്ത് ഭാരതീയർ. ഇതുവരെ ഹർ ഘർ തിരംഗ വൈബ്‌സൈറ്റിൽ അപ് ലോഡ് ചെയ്തത് 5.8 കോടി സെൽഫികൾ. സ്വാതന്ത്ര്യ ദിനത്തൊടനുബന്ധിച്ചാണ് രാജ്യത്തെ പൗരൻമാരോട് ത്രിവർണ്ണ പതാകയാക്കൊപ്പമുള്ള സെൽഫികൾ പോസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. വെബ്സൈറ്റിന്റെ സ്ഥിതിവിവരക്കണക്കുകൾപ്രകാരം 58840668 ഫോട്ടോകളാണ് ഇത് വരെ അപ്ലോഡ് ചെയ്തത്.
ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരോട് സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളുടെ മുഖചിത്രം ത്രിവർണ്ണ പതാക ആക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിനും മികച്ച പ്രതീകരണമാണ് ലഭിക്കുന്നത്. ആഹ്വാനത്തിന് പിന്നാലെ പ്രധാനമന്ത്രി സ്വന്തം അക്കൗണ്ടിലെ ഡിപിയും മാറ്റി ത്രിവർണ്ണ പതാക ആക്കിയിരുന്നു.
ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ ഹർഘർ തിരംഗ ക്യാമ്പയിൻ ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് സംഘടിപ്പിക്കുന്നത്. എല്ലാം പൗരൻമാർക്കും ത്രിവർണ്ണ പതാകയുമായി വൈകാരിക ബന്ധമുണ്ടെന്നും അത് ദേശീയ പുരോഗതിക്കായി കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പ്രചോദനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വീടുകളിൽ ത്രിവർണ പതാക ഉയർത്താനും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം വൻ വിജയവും ജനപങ്കാളിത്തവുമുണ്ടായ ഹർഘർ തിരംഗ ഈ വർഷവും തുടരാൻ ആകാശവാണിയിലെ മൻ കി ബാത്ത് പരിപാടിയിലും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
Comments