മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൈതോലപ്പായ പരാമർശം; അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്

Published by
Janam Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൈതോലപ്പായ വിവാദത്തിൽ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ മുഖ്യമന്ത്രിയെ ഉന്നം വച്ച് നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് പരാമർശത്തിലെടുത്ത കേസിലെ നടപടികളാണ് പോലീസ് അവസാനിപ്പിക്കുന്നത്.

സിപിഎമ്മിന്റെ ഉന്നത നേതാക്കൾ കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ടര കോടി കടത്തിയെന്നും പ്രമുഖ ഹോട്ടലിൽ നിന്ന് 20 ലക്ഷം വാങ്ങിയെന്നുമായിരുന്നു ശക്തിധരന്റെ വെളിപ്പെടുത്തൽ. പണം കടത്തിയതിന് താൻ സാക്ഷിയാണെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചിരുന്നു. അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് പരിശോധിക്കാനായി ഡി.ജി.പി. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറിയിരുന്നു.

വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ സംബന്ധിച്ച് വ്യക്തമായ മൊഴി ജി ശക്തിധരൻ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയില്ല. പോലീസിനോട് ഒന്നും പറയാനില്ലായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനോടുള്ള ശക്തിധരന്റെ നിലപാട്. തനിക്ക് പയാൻ ഉളളത് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ടെന്നും ശക്തിധരൻ പറഞ്ഞിരുന്നു. ഉദ്ദേശിച്ച വ്യക്തികളുടെ പേരുകൾ പറയാൻ ഇപ്പോൾ താത്പര്യമില്ലെന്നും ശക്തിധരൻ പറഞ്ഞു.

ഇതോയെടെയാണ് കേസിന്റെ തുടർനടപടികൾ അവസാനിപ്പിക്കാനാൻ പോലീസ് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇനിയൊരു പോലീസ് അന്വേഷണത്തിന് സാധ്യതയില്ലെന്ന റിപ്പോർട്ട്, കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറും ഡി.ജി.പി.ക്ക് നൽകിയിട്ടുണ്ട്.

Share
Leave a Comment