ദേശീയ ഗാനത്തിന്റെ ഫിൽഹാർമോണിക് ഓർക്കസ്ട്രയുമായി റിക്കി കെജ്; പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Published by
Janam Web Desk

ലണ്ടനിലെ വിഖ്യാതമായ ആബി റോഡ് സ്റ്റുഡിയോയിൽ ഇന്ത്യയുടെ ദേശീയ ഗാനം അവതരിപ്പിച്ച് ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ്. 100-ൽ പരം സംഗീതോപകരണങ്ങളുള്ള ബ്രിട്ടീഷ് ഓർക്കസ്ട്ര ഉപയോഗിച്ചാണ് അദ്ദേഹം സംഗീത വിരുന്നൊരുക്കിയത്. രാജ്യം അതിന്റെ 77-ാം സ്വാതന്ത്രൃം ആഘോഷിക്കുമ്പോഴാണ് റിക്കി കെജ് ദേശീയ ഗാനത്തിന്റെ ഫിൽഹാർമോണിക് ഓർക്കസ്ട്ര നടത്തിയത്.

ഇന്ത്യയുടെ ദേശീയ ഗാനം റെക്കോർഡ് ചെയ്ത ഏറ്റവും വലിയ ഓർക്കസ്ട്രയാണിത്. തന്റെ സംഗീത വിരുന്നിന്റെ ദൃശ്യങ്ങൾ റിക്കി തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. ദേശീയ ഗാനത്തിലെ അവസാന വരി തനിക്ക് വലിയ അവേശം സൃഷ്ടിച്ചെന്ന് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച ദൃശ്യത്തിന് അടിക്കുറിപ്പായി പറഞ്ഞു.

സംഗീത സംവിധായകൻ എന്ന നിലയിൽ വളരെ സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഈ സ്വാതന്ത്ര്യദിനത്തിൽ ഈ ചരിത്രപരമായ റെക്കോർഡിംഗ് താൻ എല്ലാവരുമായും പങ്കിടുന്നുവെന്നും ഇത് എല്ലാവരും കാണണം എന്നും പങ്കുവെയ്‌ക്കണമെന്നും ഇപ്പോൾ മുതൽ ഈ ദൃശ്യങ്ങൾ എല്ലാവരുടേതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിക്കി കെജ്ജിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കുവെച്ചു. ദേശീയ ഗാനത്തിന്റെ ഓർക്കസ്ട്ര മനോഹരമാണെന്നും ഇത് എല്ലാ ഭാരതീയർക്കും അഭിമാനമുണ്ടാക്കുമെന്നും പ്രധാനമന്ത്രി പോസ്റ്റിന് അടികുറിപ്പായി പറഞ്ഞു.

Share
Leave a Comment